അവൾ അവനെ നോക്കി പറഞ്ഞു..
“ശരിയാണ്.. വിവാഹം ഉറപ്പിച്ച ഞാൻ ഫ്രണ്ട്ഷിപ് ആണെങ്കിലും മറ്റൊരു പെണ്ണിനോട് അടുത്ത് ഇടപഴകാൻ പാടില്ലായിരുന്നു.. ”
അവനും അത് പറഞ്ഞു.
“യെസ്.. പക്ഷെ.. എന്നാലും വാട്ട് ഹാപ്പെൻഡ് ഡ്യൂഡ്..? നിങ്ങൾ തമ്മിൽ എങ്ങനെ..? അവൾ ആണെങ്കിൽ ഒന്നും പറയുന്നതും ഇല്ല. പക്ഷെ ഒരു കാര്യം എനിക്ക് അറിയാം..”
ഭദ്ര അത് പറഞ്ഞപ്പോൾ വിഷ്ണു അവളെ സംശയത്തോടെ നോക്കി.
“അവൾ നിന്നെ പെടുത്തിയത് ഒന്നും അല്ല. അവൾ പ്രെഗ്നന്റ് തന്നെയാണ്. എന്റെ അറിവിൽ അവൾ കന്യക ആയിരുന്നു. ആൻഡ്.. അന്ന് അവളുടെ ഡയറി അമ്മ കണ്ടത് കൊണ്ട് മാത്രം ആണ് അവർ ഇതറിഞ്ഞതും വന്നു ബഹളം ഉണ്ടാക്കിയതും.. അല്ലെങ്കിൽ ഇത് നീ ഒരിക്കലും അറിയില്ലായിരുന്നു വിഷ്ണു.. അവൾ ഡൽഹിക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു.. ഒരിക്കലും.. ഇപ്പോൾ പോലും അവൾ നിന്നെ കുടുക്കാൻ നിന്റെ ലൈഫ് കളയാൻ ഒരുക്കം അല്ല..”
വിഷ്ണുവിന് അത് വിശ്വസിക്കാൻ ആയില്ല.. അവൾ അമ്മയോട് പറഞ്ഞു എന്നാണ് അവൻ വിശ്വസിച്ചതും. അവളുടെ അറിവോടെ ആണ് എല്ലാം എന്ന് അവൻ കരുതിയിരുന്നു.
“ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ് കിട്ടും വിഷ്ണു.. അതാണ് അവളുടെ തീരുമാനം. സ്റ്റിൽ നിനക്ക് നഷ്ടപെട്ടത് ഒന്നും തിരിച്ചു തരാൻ അവൾക്ക് ആകില്ല. നഷ്ടം നഷ്ടം തന്നെയാണ്.. അതും അവളുടെ തെറ്റ് കൊണ്ടാണെന്നു അവൾ പറയുന്നു..”
ഭദ്ര അത് പറഞ്ഞു എഴുന്നേറ്റു നിന്നു..
വിഷ്ണുവിന് ഒന്നും പറയാൻ പോലും ഇല്ലായിരുന്നു..
“നിനക്ക് ക്ഷമിക്കാൻ പറ്റുമോ അവളോട്..?”
അവൾ ചോദിച്ചതിന് ഉത്തരം അവന് ഉണ്ടായിരുന്നില്ല..
ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….