അത്രക്ക് വെറുപ്പാണ് എനിക്ക് നിന്നോട്.. ഗുഡ് ബൈ..”
അവൾ അത് പറഞ്ഞു വേഗത്തിൽ പുറത്തേക്ക് പോയപ്പോൾ അവൻ ചാടി എഴുന്നേറ്റു..
കാലുകൾ മടങ്ങി വീഴാൻ പോയി എങ്കിലും ഓടി പുറത്തേക്ക് വന്നു..
ഗേറ്റ് കടന്നു പോയ വൈഷ്ണവി പുറത്ത് നിർത്തിയിട്ട ചുവന്ന കാറിലേക്ക് കയറുന്നതാണ് അവൻ കണ്ടത്..
അവൻ അവിടെ നിന്നു..
ഡോർ തുറന്ന് ഭദ്ര ഇറങ്ങി അവന്റെ മുൻപിലേക്ക് വന്നു നിന്ന് അവനെ ഒന്ന് നോക്കി..
“അവളെ തേടി വരരുത്.. വന്നാൽ ഈ ഭദ്ര ആരാണെന്ന് നീ അറിയും വിഷ്ണു..
അവളും ഞാനും ഇനി നിന്റെ ലൈഫിൽ ഉണ്ടാകില്ല..
തിരിച്ചും അങ്ങനെ തന്നെ ആകണം.. അല്ല.., ആകും..”
അത് മാത്രം പതിയെ പറഞ്ഞു അവൾ തിരിച്ചു നടന്നു ഡ്രൈവിംഗ് സീറ്റിൽ കയറി..
വൈഷ്ണവി വിഷ്ണുവിനെ നോക്കിയത് പോലും ഇല്ല.. തല കുനിച്ചു ഇരുന്നു അവൾ.. കത്തുന്ന കണ്ണുകളോടെ..
വല്ലാത്തൊരു അലർച്ചയോടെ കാർ കുതിച്ചു മുൻപോട്ട് പോയപ്പോൾ വിഷ്ണു തരിച്ചു നിന്നു..
ശ്വസിക്കാൻ പോലും മറന്ന്..
തുടരും.
ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….