വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1087

അവളുടെ ഇങ്ങനെ ഉള്ള ഒരു ഭാവം അവൻ ആദ്യമായി കാണുകയാണ്.. വിറക്കുന്നു അവളെ..

“എന്റെ അമ്മ.. എന്റെ പേരിൽ ഉള്ള കമ്പനി.. എന്റെ ഇഷ്ടപെട്ട വീട്.. എന്റെ പൂന്തോട്ടം.. കൂട്ടുകാർ.. വണ്ടികൾ.. എന്റെ ലൈഫ്.. യു ഫക്ക്ഡ് എവെരിതിങ് ഐ ഹാഡ്.. അറിയുമോ നിനക്ക്..? ഒൺലി ബികോസ് ഐ സ്‌ലെപ്റ്റ് വിത്ത്‌ യു.. ഡാം ഇറ്റ്..!!!”

വിറക്കുകയായിരുന്നു അവൾ.. അലരുകയായിരുന്നു..

“എല്ലാം നഷ്ടപ്പെട്ടു എനിക്ക്.. എന്റെ പേര്.. ആരുടെയോ ഗർഭം ഉണ്ടാക്കിയവൾ എന്നാ ലേബൽ.. എ ബിച്ച്.. അല്ലെ..? എന്റെ വേർജിനിറ്റി വരെ നിനക്ക് ആണ്‌ ഞാൻ തന്നത് ആൻഡ് യു സെയ്‌സ് ദാറ്റ്‌ ഐ ഡിസ്ട്രോയേഡ് യുവർ ഫക്കിങ് ലൈഫ്… ഹാഹ്..?”

മുൻപോട്ട് ചെന്നു അവൾ അവന്റെ ബനിയന്റെ കോളറിൽ പിടിച്ചു ഉലച്ചാണ് അത് ചോദിച്ചത്..

വിഷ്ണുവിന്റെ കാലുകൾക്ക് ബലം നഷ്ടപെട്ടത് പോലെ ആയി..

കേൾക്കുന്നത് ഒക്കെ സത്യം ആകുമ്പോൾ അതിനെ നേരിടാൻ കഴിയാത്ത അവസ്ഥ..

“ശരിയാണ്.. തലവേദന വന്നാൽ ഞാൻ കഞ്ചാവ് വലിക്കാറുണ്ട്..

അന്ന് ഞാൻ നിനക്ക് കൂടെ തന്നു എന്ന് മാത്രം.. അത് നിന്നെ മയക്കാനോ കൂടെ കിടത്താനോ ഒന്നും അല്ലായിരുന്നു.. അത് സംഭവിച്ചു പോയി..

പക്ഷെ യു കിസ്സ്ഡ് മി ഫസ്റ്റ്.. അന്ന് രാത്രി നീയാണ് എന്നെ കിസ്സ് ചെയ്തത്… അതിന് ഞാൻ നിന്നെ കുറ്റം പറയുന്നില്ല. ഞാനും എതിർത്തില്ല..

എല്ലാം എന്റെ സമ്മതത്തോടെ ആയിരുന്നു..

ഇക്വൽ മിസ്റ്റേക് ആണ്‌ വിഷ്ണു നമ്മൾ ചെയ്തത്.. കൂടാതെ അന്ന് ഞാൻ നിന്നെ അറിയിക്കാതെ ഒരു എമർജൻസി ടാബ്‌ലെറ്റ് കഴിക്കാൻ കരുതി ഇരുന്നതാണ്..

ബട്ട്‌ അന്ന് വഴിയിൽ ആ ബൈക്കർ എന്തോ ഇഷ്യൂ ഉണ്ടാക്കിയപ്പോൾ ഞാൻ അതിന്റെ ചിന്തയിൽ അത് വിട്ടു പോയി..

അന്ന് വീട്ടിൽ എത്തിയപ്പോൾ എനിക്ക് വീണ്ടും തലവേദന വന്നിരുന്നു അല്ലെങ്കിൽ ഞാൻ ഈ പ്രെഗ്നൻസി ഒഴിവാക്കിയേനെ..

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.