അവൾ തല താഴ്ത്തി മെല്ലെ ആഹാരം കഴിച്ചു..
അവർക്ക് പിന്നെ സംസാരിക്കാൻ ഒന്നും ഇല്ലായിരുന്നു.
എല്ലാം പറഞ്ഞു തീർത്തു എന്നാലും അവരുടെ ഇടയിൽ ഒരു തടസം ഉണ്ടായിരുന്നു..
ഒരുപക്ഷെ ഒരിക്കലും പഴയത് പോലെ അകത്തൊരു തടസം..
•••
ദിനങ്ങൾ ആർക്കും വേണ്ടി കാത്ത് നിന്നില്ല.
വൈഷ്ണവി എന്തെങ്കിലും ജോലിക്ക് പോകണം എന്ന് വീണ്ടും പറഞ്ഞു എങ്കിലും വിഷ്ണു സമ്മതിച്ചില്ല.
അവൻ പതിവ് പോലെ ചേട്ടന്റെ ഒപ്പം ചുമട്ടു ജോലിക്ക് പോയി തുടങ്ങി..
മറ്റു ജോലികൾ കിട്ടാൻ ഉണ്ടെങ്കിലും വിഷ്ണുവിന് ഇത് നല്ലൊരു സൗകര്യം ആയി തോന്നി.
കാരണം വൈകുന്നേരം ആകും മുൻപേ വീട്ടിൽ വരാം..
പിന്നെ മനസ്സിൽ മറ്റുള്ള ചിന്തകൾ ഒന്നും വരില്ല..
ഒരു ആഴ്ച കൊണ്ട് അവൻ ആ ജോലി ശീലം ആക്കി എടുത്തു.
വെയിൽ അടിച്ചു മുഖം ഒക്കെ കരുവാളിച്ചു എങ്കിലും അവൻ അതൊന്നും കാര്യമാക്കിയില്ല..
വീട്ടിൽ എത്തിയാൽ അവളുമായി അധികം സംസാരിക്കാൻ അവന് കഴിയുന്നില്ലായിരുന്നു.
ശ്രമിച്ചു എങ്കിലും കഴിയുന്നില്ല..
അത് മനസിലാക്കി എന്നവണ്ണം അവൾ ഒഴിഞ്ഞു മാറി നടന്നു.
ആഹാരം തയ്യാറാക്കി വെക്കും.
അവൾ വിളമ്പി വച്ചത് എടുത്തു പുറത്ത് പോയാണ് അവൻ കഴിക്കുക..
അവനോട് അവൾ ഒന്നും ആവശ്യപ്പെടാറില്ല..
എന്നാൽ എല്ലാം അവൻ വാങ്ങിയിരുന്നു..
മനഃപൂർവമോ എന്തോ അവൻ അവളെ ശ്രദ്ധിക്കുന്നതും കുറഞ്ഞു വന്നു..
എല്ലാം ഓക്കേ എന്ന് പറഞ്ഞെങ്കിലും അവളോട് ക്ഷമിക്കാൻ അവന് കഴിയില്ല എന്ന് അവൾ മനസ്സിൽ ചിന്തിച്ചു ഒതുങ്ങി കൂടി..
•••
ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….