വസന്തം പോയതറിയാതെ -13 [ദാസൻ] 646

അത് അവിടെ തന്നെ വെച്ചു ഓഫീസ് പൂട്ടി പുറത്തിറങ്ങി. അണ്ണന്മാർ കഴിഞ്ഞ ദിവസങ്ങളിലെ പ്രോഗ്രസ്സുകൾ പറഞ്ഞു, ഞാനും പഴനി അണ്ണനും കൂടി ഫാം കാണാന് ഇറങ്ങുമ്പോൾ ജോലിക്കാർ പണികഴിഞ്ഞ് തിരിച്ച് പോരുന്നു. ട്രാക്ടറുകൾ വിളവുകളുമായി വന്നുംപോയിക്കൊണ്ടും ഇരിക്കുന്നു, പോകുന്ന വഴികളിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും വിളവെടുത്ത പച്ചക്കറികളും ഫ്രൂട്ട്സും മറ്റും ഇരിക്കുന്നു, അത് എടുക്കാനാണ് ട്രാക്ടറുകൾ വരുന്നതും പോകുന്നതും. എല്ലാം കണ്ട് തിരിച്ച് വരുന്ന വഴി ഡയറി ഫാമിലും കയറി, എല്ലാം നല്ല ക്ലീൻ ആയി കിടക്കുന്നു. തിരിച്ചു വന്നപ്പോഴേക്കും രാത്രി ഭക്ഷണത്തിനുള്ള സമയമായി ഞാൻ, മുരുകനണ്ണനോട് എന്നോട് പറഞ്ഞു

“പണിക്കാരി സ്ത്രീകളോട് അവർക്കുള്ള ഭക്ഷണം മുകളിൽ എത്തിച്ചുകൊടുക്കാൻ പറയു. ഞാനൊന്നു കുളിച്ചിട്ട് താഴേക്ക് വരാം നമുക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം ”

ഞാൻ ചെല്ലുമ്പോൾ താര ഞങ്ങളെ നോക്കി മുകളിൽ നിൽപ്പുണ്ടായിരുന്നു. രണ്ടു കോട്ടേജ് ആണെങ്കിലും മുകളിലേക്കുള്ള സ്റ്റെപ്പ് ഒന്നു തന്നെയാണ് മുകളിലെത്തിയതിനു ശേഷം രണ്ട് സൈഡിൽ ആണെന്ന് മാത്രം.ഞാൻ താരയുടെ അടുത്തേക്ക് ചെന്നു

” താമസ സൗകര്യം ഒക്കെ ഇഷ്ടപ്പെട്ടോ ”

” അതെന്ത് ചോദ്യമാണ് ചേട്ടാ. എത്രയും നല്ല സൗകര്യത്തിൽ ദുബായിൽ പോലും ഞാൻ താമസിച്ചിട്ടില്ല ”

” ഭക്ഷണം ഇപ്പോൾ വരും. മോൻ ഉറങ്ങിയോ ”

” ഇല്ല മോൻ ടിവിയും കണ്ടിരിപ്പുണ്ട്. ചേട്ടൻ എവിടെ പോയതാണ് ”

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.