വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78905

” അമ്മ അപ്പോഴേക്കും സീരിയസായോ, എന്റെ അച്ഛനെയും അമ്മയെയും എനിക്കറിയില്ലെ. ഞാൻ അമ്മയെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ. അതുപോട്ടെ അമ്മയൊക്കെ ഇപ്പോൾ എവിടെയാണ്? ”

” ഞങ്ങൾ ഇവിടെ കൊച്ചിയിലുണ്ട്, രാജീവിന്റെ വീട്ടിൽ. ”

” അമ്മയൊക്കെ ഭക്ഷണം കഴിച്ചോ? ഇങ്ങോട്ട് വരാമായിരുന്നില്ലേ? ഞങ്ങളെല്ലാവരും നോക്കിയിരിക്കുകയായിരുന്നു ”

” ഇല്ല മോളെ. ഞങ്ങൾ വരുന്ന വഴി ഭക്ഷണം കഴിച്ചാണ് പോകുന്നത് ”

” എന്തു പണിയാണമ്മെ, നിങ്ങൾക്കും കൂടി വേണ്ടി ഇവിടെ ഭക്ഷണം റെഡിയാക്കിയിരുന്നു. ഇനി എപ്പോഴാണ് ഇങ്ങോട്ട് വരുന്നത് ”

” ഇവിടെ ശ്രുതിയും ഞങ്ങളെ വഴക്കു പറഞ്ഞിരുന്നു, പുറത്തുനിന്നും ഭക്ഷണം കഴിച്ചതിന്. ശ്രുതിയുടെ വഴക്ക് മാറ്റാൻ വൈകിട്ട് ചായ കുടി കഴിഞ്ഞിറങ്ങും അപ്പോഴേക്കും മോള് റെഡിയായി നിന്നോ ”

” ശരി അമ്മേ ”

ഞാൻ ഫോൺ കട്ട് ചെയ്ത് വരുമ്പോൾ അമ്മയും ശ്രുതിയും നല്ല വർത്തമാനത്തിലാണ്. അമ്മയുടെ സ്വന്തം രണ്ട് ആൺമക്കളെ പറ്റിയാണ് സംസാരം.

“അമ്മായിയുടെ മൂത്ത മകന്റെ മകൻ, ( ഗൗരിയോട് മോശമായി പെരുമാറിയ ) അച്ഛന്മാരുടെ കൂടെ പഠിത്തമൊക്കെ അവസാനിപ്പിച്ച് പോക്രിത്തരവുമായി നടക്കുകയാണ്. ഇതിനിടയിൽ വീണ്ടും ഗൗരിയുടെ അടുത്ത് മോശമായ രീതിയിൽ എന്തോ പറഞ്ഞു എന്നു പറഞ്ഞു വിനുവേട്ടൻ വീണ്ടും അവന്റെ അപ്പന്മാരുടെ അടുത്ത് ‘ ഇനി എന്റെ മകളുടെ അടുത്ത് ഏഴ് അയലത്ത് എങ്ങാനും ചെന്നു എന്നറിഞ്ഞാൽ അപ്പനും മക്കളും ഈ ഭൂമിയിൽ ഉണ്ടാവില്ല അതോർമ്മയിലിരിക്കട്ടെ, ഇത് എന്റെ ലാസ്റ്റ് വാണിംഗ് ആണ്. ഇനി എന്നെ ഈ ഒരു കാര്യത്തിന് കൊച്ചിയിൽ വരുത്തരുത് വന്നാൽ……’

Recent Stories

The Author

ദാസൻ

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com