വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78907

” അതൊക്കെ പറയാം ആദ്യം അമ്മയെ ഇറക്കു ”

നോക്കുമ്പോൾ ട്രാക്ടറിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന ഗൗരിയാണ് കണ്ടത്. എന്റെ കൈകൾ പിടിച്ചു താഴെക്കിറങ്ങുമ്പോൾ കൈപ്പത്തിയിൽ പതിയെ തലോടിയോ എന്നൊരു സംശയം. എന്റെ കൈകൾ ട്രാക്ടർ ഓടിച്ചും മറ്റു പണികൾ എടുത്തും തഴമ്പു പിടിച്ചിരുന്നു. താഴെ ഇറങ്ങിയതിനു ശേഷം ഗൗരി എന്നെ ഒന്ന് നോക്കി, ആ നോട്ടം ഗൗനിക്കാതെ ഞാൻ മോളോട്

” മോള് ഇത്ര രാവിലെ എങ്ങനെ ഇവിടെ എത്തി ”

” ഞാൻ അമ്മയോട് നേരത്തെ പറഞ്ഞിരുന്നു അതനുസരിച്ച്, അമ്മ ഇന്നലെ അവിടെ എത്തി വൈകിട്ട് തന്നെ ഞങ്ങൾ പുറപ്പെട്ടു. രാത്രി അമ്മയോടൊപ്പം അവിടെ കൂടി ”

” അപ്പോൾ ഇങ്ങോട്ട് പോരാമായിരുന്നില്ലേ ”

” ഞങ്ങൾ രാത്രി ഒരുപാട് വൈകിയാണ് അവിടെ എത്തിയത് ”

” എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ വന്ന് കൂട്ടിക്കൊണ്ടുപോരുമായിരുന്നല്ലോ ”

” അതൊന്നും കുഴപ്പമില്ല, ഇനിയിപ്പോൾ മൂന്നുനാലു ദിവസം ഞങ്ങൾ അച്ഛന്റെ ഒപ്പം ഉണ്ടാവുമല്ലോ. അച്ഛനെന്താ അമ്മയോടൊന്നും സംസാരിക്കാത്തെ ”

ഞങ്ങൾ എന്നുദ്ദേശിച്ചത് ആരെയൊക്കെയാണ് ആവോ ഇങ്ങനെ ആലോചിച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ ഗൗരി കയ്യുംകെട്ടി ഞങ്ങളെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. മോള് പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി

” എന്താണ് മാഡം സുഖമാണോ ”

ഗൗരി അതിന് തലകുലുക്കുക മാത്രം ചെയ്തു. മോള് അതിന് ഉടനെ ഏറ്റുപിടിച്ചു

Recent Stories

The Author

ദാസൻ

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com