വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78907

വിജയദശമി കഴിഞ്ഞാൽ വെള്ളിയാഴ്ച അതുകഴിഞ്ഞ് സെക്കൻഡ് സാറ്റർഡേയും സൺഡേയുമാണ് കുറച്ച് അവധി ഉള്ളതുകൊണ്ട് എന്റെ കൂടെ നിൽക്കാമല്ലോ എന്ന് കരുതിയാണ് വരുന്നത്. മോളു വന്നാൽ പിന്നെ ഈ ജോലികൾ ഒന്നും നടക്കില്ല, മോളെയും കൊണ്ട് പോകേണ്ടിവരും. ഇന്ന് പണി ഒത്തിരി കൂടുതലായിരുന്നു നാളെ, രണ്ട് കണ്ടെയ്നർ കൂടുതൽ കയറ്റി അയക്കണം. പണി കഴിഞ്ഞു വന്നത് ഏറെ വൈകി ഇരുട്ടിയാണ്, കുളിച്ച് കിടന്നതേ ഓർമ്മയുള്ളൂ. രാവിലെ കൃഷി സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയ എന്നോട് താര

” ഇന്ന് മോള് എന്ന ദിവസമായിട്ടും പണിക്കാരുടെ ഒപ്പം പോകുകയാണോ ”

” മോള് രാവിലെ അവിടെ നിന്നും പുറപ്പെടുകയുള്ളൂ ഇവിടെയെത്തുമ്പോൾ ഉച്ചയാവും, ഞാൻ അതിനു മുമ്പ് ഇങ്ങെത്തും ”

അതു പറഞ്ഞു ഞാൻ ഇറങ്ങി, കൃഷിസ്ഥലത്ത് എത്തി പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ട്രാക്ടറിൽ രണ്ട് സ്ത്രീകൾ അകലെ നിന്ന് വരുന്നത് കണ്ടു. ട്രാക്ടർ ഓടിക്കുന്നത് മുരുകൻ അണ്ണനാണ് ഇത് ആരെയാണാവോ രാവിലെ തന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവരുന്നത്. ഞാൻ വീണ്ടും അവർക്കുവേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു. അധികം സമയം എടുക്കുന്നതിനു മുമ്പ് ട്രാക്ടർ എന്റെ അടുത്ത് വന്ന് നിർത്തി അപ്പോഴാണ് അതിൽ കയറിവന്ന ആളുകളെ മനസ്സിലായത്. രണ്ട് ഗൗരിമാരാണ് അതിൽ വന്നത്, ട്രാക്ടർ നിർത്തിയ ഉടനെ മോള്

” ഒന്ന് കൈപിടിച്ച് ഇറക്ക് അച്ഛാ ”

ഞാൻ മോളുടെ കൈ പിടിച്ച് താഴെയിറക്കി, വളരെ ലോലമായ കൈകൾ

” മോള് എപ്പോൾ അവിടെ നിന്നും പുറപ്പെട്ടു ”

Recent Stories

The Author

ദാസൻ

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com