വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78872

ഡ്രൈവർമാരുടെ അടുത്തേക്ക് ഞാൻ ചെല്ലുന്നത് കണ്ടാണ് അവരും അവരെ കാണുന്നത്. ഡ്രൈവർമാരുടെ പുറകിൽ ചെല്ലുമ്പോൾ കേൾക്കുന്നത്

” ചേച്ചിയും അനിയത്തിയും ആണെന്ന് തോന്നുന്നു രണ്ടും നല്ല ചരക്കുകൾ അല്ലേ, രണ്ടുപേരും സൗന്ദര്യത്തിൽ മത്സരിക്കുന്നതുപോലെ. അവർ നമ്മളെയെല്ല നോക്കുന്നത് അവിടെ നിർദ്ദേശങ്ങൾ കൊടുത്തു നടക്കുന്ന പണിക്കാരനെയാണ് ”

ഇപ്പോൾ മറ്റേയാൾ

” ഇപ്പോൾ നമ്മളെ നോക്കുന്നുണ്ട്. ഇപ്പോഴാണ് നമ്മളെ കണ്ടതെന്ന് തോന്നുന്നു ”

ഡ്രൈവർമാർ കൈപൊക്കി എന്തൊക്കെയോ ആംഗ്യം കാണിച്ചു. ഞാൻ പതിയെ അവരെ തോണ്ടി

” എന്താണ് ചേട്ടൻമാരെ അവരെ കല്യാണം ആലോചിക്കണോ, ഞാൻ ബ്രോക്കർ ആകാം ”

അങ്ങനെ അവർ നിന്നു പരുങ്ങി. ഞാൻ പറഞ്ഞു

” അത് എന്റെ വീട്ടുകാരാണ്, അവരെ വെറുതെ വിട്ടേക്ക് ”

ഇളിഭ്യരായി അവർ എന്നോട് മാപ്പുപറഞ്ഞു അവിടെ നിന്നും പോയി.ഭക്ഷണം കഴിക്കാൻ പോയ എല്ലാവരും തിരിച്ചു വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പഴനി അണ്ണനെ വിളിച്ച് നാളെ ചെയ്യേണ്ട കാര്യങ്ങൾ ഏർപ്പാടാക്കി. പിന്നീട് ഓഫീസിൽ കയറി അന്നത്തെ കമ്പ്ലീറ്റ് ഡീറ്റയിലും ചെക്ക് ചെയ്തു അതുകഴിഞ്ഞ്, പുറത്തിറങ്ങുമ്പോഴേക്കും ഏകദേശം മൂന്നരയോടെ അടുത്തിരുന്നു. അപ്പോഴേക്കും ഡയറി ഫാമിലേക്ക് വേണ്ട സാധനങ്ങളുടെ, ഡീറ്റെയിൽസ് എടുക്കാൻ പോയ താരയും എത്തി. ഞാൻ കുളിക്കാനായി കോട്ടേജിലേക്ക് കയറുമ്പോൾ അമ്മയും രണ്ട് ഗൗരിമാരും വിസിറ്റിംഗ് ഹാളിൽ ടിവിയും കണ്ട് ഇരിപ്പുണ്ട്. കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ രണ്ട് കോട്ടേജുകൾക്കും അഭിമുഖമായുള്ള കോറിഡോറിൽ സ്ത്രീകളുടെ സംസാരം കേൾക്കാം, ശ്രദ്ധിച്ചപ്പോൾ മനസ്സിലായി താരയും ഗൗരിമാരും അമ്മയും അടങ്ങുന്ന സംഘമാണെന്ന്.

Recent Stories

The Author

ദാസൻ

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com