വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78714

അപ്പോൾ മോൻ പറഞ്ഞു

” ഞാൻ പറഞ്ഞതാണ് അങ്കിളിനെ വിളിക്കാൻ അപ്പോൾ, അമ്മ പറഞ്ഞു അങ്കിളിന് ക്ഷീണം കാണും എന്ന്. ”

താര അപ്പോഴേക്കും ഡ്രസ്സ് ഒക്കെ ചെയ്ത് തിരിച്ചുവന്നു. താരയുടെ കണ്ണിൽ ഒരു അപേക്ഷ ഭാവം നിന്നിരുന്നു.

” അതെ, ചേട്ടൻ കുറച്ചു ദിവസങ്ങളായുള്ള ഓട്ടമല്ലേ എന്ന് കരുതി വിളിക്കാതിരുന്നതാണ്. ചേട്ടന്റെ ഭക്ഷണം ആ ടേബിളിൽ ഇരിപ്പുണ്ട് ”

ഞാൻ താരയെ നോക്കി, സാരിയൊക്കെ വലിച്ചുവാരി ചുറ്റിയിരിക്കുന്നു. ആ മുഖത്തു ഒരു വശ്യത നടമാടുന്നുണ്ട്. ചോരതുടിക്കുന്ന ചുണ്ടുകൾ കൂടുതൽ മലർന്നു എന്റെ മധു നുകരു എന്ന ഭാവത്തിൽ നിൽക്കുന്നു. മുടിയെല്ലാം പാറിപ്പറന്നു അലങ്കോലമായിരുന്നു. A/C റൂം ആയിട്ടുപോലും ചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു, കക്ഷങ്ങൾ രണ്ടും വിയർപ്പിൽ കുതിർന്നിരിക്കുന്നത് ബ്ലൗസിലൂടെ മനസ്സിലാക്കാം. അധികം സമയം ചെലവഴിക്കാതെ ഭക്ഷണം കഴിച്ചു ഞാൻ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ഇറങ്ങുന്നതിനു മുമ്പ്

” ഞാനൊന്ന് പാലക്കാട് വരെ നാളെ പോകും, രാവിലെ തന്നെ എന്റെ ആവശ്യമൊന്നുമില്ലല്ലോ. അവിടെ നിന്നും പോന്നിട്ട് കുറച്ചു ദിവസമായില്ലേ ”

മനസ്സില്ല മനസ്സോടെ ആണെങ്കിലും താര

” അതിനെന്താ ചേട്ടാ. എത്രയും ദിവസം നിന്നില്ലേ അതുതന്നെ വലിയ കാര്യം ”

” ഞാൻ പോയി, വൈകിട്ട് വരും. ”

” ഇത്രയും തന്നെ ചെയ്ത് തന്നതിന് നന്ദിയുണ്ട്. ചേട്ടൻ കൂടി വന്നില്ലായിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു “

Recent Stories

The Author

ദാസൻ

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com