വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78612

അതിനാൽ തന്നെ ഈ യാത്ര അമ്മയ്ക്ക് അത്രയും സന്തോഷം പകരുന്നതാണ്. അമ്മയുടെ സന്തോഷത്തിലുള്ള ചിരിയും സംസാരവും കൊണ്ട് യാത്രയുടെ ബോറടി മാറികിട്ടി. ഞങ്ങൾ കൊച്ചിയിൽ എത്തുമ്പോൾ ഉച്ചയോടെ അടുത്തിരുന്നു അവരാണ് നല്ലൊരു ഹോട്ടൽ നോക്കി ഭക്ഷണം കഴിച്ചാണ് രാജീവിന്റെ വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്. അവിടുത്തെ കുട്ടികൾക്ക് കൊടുക്കാൻ വേണ്ടുന്ന സാധനങ്ങൾ എല്ലാം അമ്മ വാങ്ങിയിരുന്നു.ഇന്ന് പൂജവെപ്പ് ആയതുകൊണ്ട് കുട്ടികളെല്ലാം വീട്ടിൽ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ രാജീവിന്റെ ഭാര്യ ശ്രുതിക്ക് ആശ്ചര്യം കാരണം പറയാതെയുള്ള വരവായിരുന്നു ഞങ്ങളുടേത്. ശ്രുതി പരിഭവത്തോടെ പറഞ്ഞു

” നേരത്തെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ചേട്ടൻ ഇന്ന് പോകില്ലായിരുന്നു. ”

അമ്മയാണ് അതിന് മറുപടി പറഞ്ഞത്

” ഞങ്ങളുടെ വരവ് അപ്രതീക്ഷിതമായിരുന്നു. ”

” അമ്മായി ഒക്കെ ഇരിക്ക് ഞാൻ ഭക്ഷണം എടുക്കാം ”

” മോളെ ഞങ്ങൾ പുറത്തുനിന്നു ഭക്ഷണം കഴിച്ചതാണ് ”

” അതു കൊള്ളാല്ലോ അമ്മായി, ഞങ്ങൾ ഇവിടെ ഉണ്ടായിട്ട് നിങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചു വന്നത് ഒട്ടും ശരിയായില്ല ”

ഞാനാണ് അതിന് മറുപടി പറഞ്ഞത്

” ഞങ്ങൾ രാവിലെ തന്നെ പോന്നതുകൊണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നില്ല, ഇടക്ക് എത്തിയപ്പോൾ അമ്മക്ക് വിശക്കുന്നു എന്നു പറഞ്ഞു. ഹോട്ടലിൽ കയറിയപ്പോൾ ഊണ് റെഡി ആണെന്നും പറഞ്ഞതുകൊണ്ട് ഞങ്ങൾ കഴിച്ചു. അതിൽ ഒന്നും വിചാരിക്കണ്ട ശ്രുതി ”

” എന്നാലും ശരിയായില്ല ”

” അതിനെന്താ, വൈകുന്നേരം ചായ കുടിച്ചിട്ടെ ഞങ്ങൾ പോകു “

Recent Stories

The Author

ദാസൻ

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com