വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78905

എന്തൊക്കെയാണ് ആവോ സംസാരിക്കുക……

🧑‍🍼: എല്ലാ ദിവസവും വൈകുന്നേരം മോള് വിളിക്കുമെങ്കിലും വിനുവേട്ടനെ പറ്റിയുള്ള യാതൊരു വിവരങ്ങളും സംസാരിക്കാറില്ല. മോള് കരുതുന്നുണ്ടാകാം ഞാനെന്തേ അദ്ദേഹത്തെ പറ്റി ചോദിക്കാത്തത് എന്ന്, ഞാൻ എങ്ങനെയാണ് അങ്ങോട്ട് ചോദിക്കുക. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും അദ്ദേഹത്തെ പറ്റി ഒന്നും സംസാരിക്കാറില്ല. എനിക്ക് അറിയണമെന്നുണ്ടെങ്കിലും എന്തോ ഒരു ജാള്യത. അതുകൊണ്ട് അത്തരം സംസാരത്തിലേക്ക് ഇതുവരെ കടന്നില്ല ഇനി മോളുടെ മനസ്സിൽ എന്താണാവോ? എനിക്ക് സസ്പെൻസ് തരുന്ന വിധത്തിൽ എന്തെങ്കിലും തീരുമാനത്തിലെത്തിയോ ആവോ. എന്തായാലും അങ്ങോട്ട് ചോദിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നു പോകവേ ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് ജോലിത്തിരക്കിൽ നിൽക്കുമ്പോൾ മോളുടെ ഫോൺ വന്നു

” ഹലോ……. അമ്മ തിരക്കിലാണോ? ”

” ഇല്ല മോളെ പറഞ്ഞോളൂ ”

” ഈ വരുന്ന ചൊവ്വാഴ്ച വൈകിട്ട് അമ്മ ഇവിടെ എത്തണം, എന്നിട്ട് അന്ന് തന്നെ എനിക്ക് പാലക്കാട് വരണം ”

” എന്താണ് ഇത്ര ധൃതിപിടിച്ച് ”

” അപ്പോൾ അമ്മയ്ക്ക് ഈ മകളെ കാണണ്ടേ ”

” അതല്ല മോളെ, ഈ ചൊവ്വാഴ്ചയുടെ പ്രത്യേകത എന്താണെന്നാണ് ചോദിച്ചത് ”

” ഓ….. അതോ, അന്നാണ് ബുക്ക് പൂജയ്ക്ക് വയ്ക്കുന്നത്. പിന്നെ അങ്ങോട്ട് നാലഞ്ചു ദിവസം അവധി ആണല്ലോ ”

” ഹാ……. അതാണല്ലേ, ഞാൻ എത്തിക്കോളാം മോളെ. ശരി കുറച്ചു തിരക്കുണ്ട് വൈകിട്ട് വിളിക്ക് ”

ഫോൺ കട്ട് ചെയ്ത് ഞാൻ ജോലിയിൽ മുഴുകി. വൈകുന്നേരം വിളിച്ചപ്പോൾ വിശദമായി പറഞ്ഞു.

Recent Stories

The Author

ദാസൻ

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com