വസന്തം പോയതറിയാതെ -13 [ദാസൻ] 646

” ഇന്നുതന്നെ പോണോ അച്ഛാ ”

” അവിടെ ചെന്നിട്ട് ഒരുപാട് ജോലിത്തിരക്കുണ്ട് ”

” ഞാൻ ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്, എനിക്ക് ഒറ്റക്ക് കുറച്ചു സംസാരിക്കാനുണ്ട് ”

” അതിനെന്താ മോള് എന്റെ കൂടെ ഇപ്പോൾ വരുന്നുണ്ടോ ”

” ഇല്ല ക്ലാസ് ഉണ്ട്. സെക്കൻഡ് സാറ്റർഡേയും ഞായറും വിജയദശമി ഒക്കെ വരുന്നുണ്ടല്ലോ. അന്ന് ഞാൻ വരാം ”

” അപ്പോൾ എങ്ങനെ ഞാൻ ഇങ്ങോട്ട് വരണോ ”

” വേണ്ട ഞാൻ അങ്ങോട്ട് എത്തിക്കോളാം ”

” മോള് എങ്ങനെ വരും ”

” അച്ഛൻ അതോർത്ത് വിഷമിക്കേണ്ട. അച്ഛന്റെ മോള് ഒരു പോറൽ പോലും ഏൽക്കാതെ അവിടെയെത്തും ”

അങ്ങനെ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. ഇറങ്ങുന്നതിനു മുമ്പ് താരയെ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ സാധനങ്ങൾ കൊണ്ടു പോകാൻ വണ്ടി വിളിച്ച് ചെല്ലുമ്പോൾ എല്ലാം പാക്ക് ചെയ്ത് വെച്ചിരുന്നു. എല്ലാം കയറ്റി അവിടെയൊന്നും യാത്ര പുറപ്പെടുമ്പോൾ ഉച്ചകഴിഞ്ഞ് മൂന്നരയായി, ഫാമിലി എത്തുമ്പോൾ അണ്ണന്മാർ എല്ലാം ഒരുക്കിയിരുന്നു. അവർ കൊണ്ടുവന്ന വസ്ത്രങ്ങൾ ഒഴിച്ച് ബാക്കി സാധനങ്ങളെല്ലാം ഗോഡൗണിനോട് ചേർന്നുള്ള മുറിയിലേക്ക് മാറ്റി. മോനെ കാലിന് ഫ്രാക്ച്ചർ ഉള്ളതുകൊണ്ട് പഴനി അണ്ണൻ എടുത്തുകൊണ്ടാണ് കോളേജിലേക്ക് പോയത് തൊട്ടു പുറകെ താരയും പോയി. വസ്ത്രങ്ങളുടെ പെട്ടിയും എടുത്ത് ഞാനും മുരുകൻ അണ്ണനും മുകളിലേക്ക് ചെന്നു. അവർ താമസിക്കുവാൻ പോകുന്ന കോട്ടേജ് നോക്കി അന്തം വിട്ടുനിൽക്കുകയാണ് താര. പെട്ടികളെല്ലാം അവിടെ വെച്ച് ഞാനും അണ്ണന്മാരും താഴേക്ക് പോയി. ഞങ്ങൾ എത്തുമ്പോഴേക്കും ഫാമിലുള്ള ഓഫീസിലെ സ്റ്റാഫുകൾ ഒക്കെ പോയതുകൊണ്ട് താരയുടെ ജോയിനിങ് ഞാൻ തന്നെ പോയി എടുത്തു നോക്കി. എല്ലാം ഞാൻ പറഞ്ഞ പോലെ തന്നെ റെഡിയാക്കിയിട്ടുണ്ട്

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.