അങ്ങിനെ ആ പ്രശ്നം സോൾവ് ചെയ്തു. ഇനി ഈ വിവരം താരയെ വിളിച്ചു പറയണം, കൂടാതെ ആ കോട്ടേജ് ക്ലീൻ ചെയ്യാനും ഔട്ട് ഹൗസ് റെഡിയാക്കാനും അണ്ണന്മാരോട് പറയണം. ഞാൻ താരയെ വിളിച്ച് വിവരം പറഞ്ഞു, തിരിച്ചു പോകുമ്പോൾ റെഡിയായി ഇരിക്കാനും പറഞ്ഞു. മോന്റെ പഠനകാര്യത്തെക്കുറിച്ച് താരക്ക് വേവലാതിയായി, അതിനെ തൽക്കാലം മോനെ കൂടെ കൂട്ടുക എന്നതാണ് പോംവഴി എന്ന് പറഞ്ഞു. അതിനുശേഷം മോനെ ബോർഡിങ്ങിൽ ആക്കാം എന്നും ഈ വർഷം കഴിയുമ്പോൾ ഇവിടെ നിന്നും ടി സി വാങ്ങി പാലക്കാട് നല്ലൊരു സ്കൂളിൽ ചേർക്കാം ഒന്നും പറഞ്ഞു. ഇതൊക്കെ കേട്ട് നിന്നിരുന്ന മോൾ
” അവരെ തൽക്കാലം ഫാമിലി പുറത്ത് എവിടെയെങ്കിലും വാടകയ്ക്ക് താമസിക്കുന്നതല്ലേ നല്ലത് ”
ഞാൻ പറഞ്ഞു
” എന്തിനാണ് മോളെ അത്രയും വലിയ സൗകര്യമുള്ള ഫാമിൽ പിന്നെ പുറത്തു താമസിക്കേണ്ട് കാര്യമെന്ത്. എന്താണ് മോൾക്ക് അച്ഛനെ വിശ്വാസമില്ലേ ”
” അതല്ല അച്ഛാ, മറ്റുള്ളവർ…… ”
അത് മുഴുമിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല കൈ ഉയർത്തി തടഞ്ഞു.
” മറ്റുള്ളവരുടെ കാര്യം വിട്. മോളുടെ അഭിപ്രായം പറയൂ ”
” എന്നാലും അച്ഛൻ ഒറ്റക്ക് താമസിക്കുമ്പോൾ ”
” മോൾക്ക് ഇപ്പോഴും….. ”
മോള് ഇടയിൽ കയറി
” ഞാൻ ഉദ്ദേശിച്ചത് അതല്ല ”
” ഈ സംസാരം ഇവിടെ വച്ച് നിർത്താം. ഗുഡ് നൈറ്റ് മോളു ”
ഞാൻ മുറിയിൽ കയറി വാതിലടച്ചു കിടന്നു. രണ്ടുദിവസം മോളുടെ കൂടെ കറങ്ങി. രാവിലെ പാലക്കാട് പോകാൻ ഇറങ്ങിയപ്പോൾ മോൾക്ക് വിഷമം.
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️