” ഇനി വിളിക്കുകയാണെങ്കിൽ അവരോട് പറയുക താര ഇനി വരുന്നില്ല എന്ന് ”
” പക്ഷേ ചേട്ടാ എനിക്കൊരു ജോലിയില്ലാതെ ഞാനെങ്ങനെ അവരോട് തീർത്തു പറയും ”
” അതൊന്നും ഓർത്ത് താര വിഷമിക്കേണ്ട, ജോലിയുടെ കാര്യം ഞാൻ ഏറ്റു. ”
അപ്പോൾ താരയുടെ മുഖം വിഷമമൊക്കെ മാറി സന്തോഷം വിതറി. ഞാൻ യാത്ര പറഞ്ഞ് ഇറങ്ങി. റൂമിൽ എത്തിയിട്ടും താരക്ക് എന്തു ജോലി കൊടുക്കും എന്നുള്ള ചിന്തയായിരുന്നു. അങ്ങിനെ ആലോചിച്ചപ്പോഴാണ് ഫാമിൽ പർച്ചേസ് മാനേജർ പോസ്റ്റ് കൊടുക്കാമല്ലോ എന്ന് തോന്നിയത്. ഏതായാലും വീട്ടിൽ ആലോചിക്കണം. ദിവസങ്ങൾ കടന്നു പോകുന്നത് അറിഞ്ഞതേയില്ല, ഇന്ന് മോനെ ഡിസ്ചാർജ് ചെയ്യുകയാണ്. മോനെയും താരയേയും അവർ താമസിക്കുന്നിടത്ത് കൊണ്ടു ചെന്നാക്കി നേരെ കൊച്ചിക്ക് വിട്ടു. അവിടെ ചെന്നപ്പോൾ എല്ലാവർക്കും പരിഭവം, അന്ന് ഹോസ്പിറ്റലിലേക്ക് പോയിട്ട് 20 ദിവസം കഴിഞ്ഞാണ് ഇപ്പോൾ വീട്ടിലേക്ക് വരുന്നത്. മോൾക്കാണ് കൂടുതൽ പ്രതിഷേധം, എന്തൊക്കെ പറഞ്ഞിട്ടും ആദ്യമൊന്നും അടുക്കുന്നുണ്ടായിരുന്നില്ല. പിന്നെ കുറച്ചു ദിവസം ഞാൻ ഇവിടെ കാണും എന്ന് പറഞ്ഞപ്പോഴാണ് കുറച്ചെങ്കിലും മയം വന്നത്. രാത്രിയിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ എല്ലാവരോടുമായി താരയുടെ ജോലിക്കാര്യം പറഞ്ഞു. അമ്മ ആദ്യം എതിർത്തു മോൾക്കും അത്ര തൃപ്തി ഇല്ല. താരയുടെ ദുബായിലെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ മനസ്സില്ല മനസ്സോടെ എല്ലാവരും സമ്മതം അറിയിച്ചു. പിന്നീടുള്ള പ്രശ്നം താരക്ക് തൃശൂരിൽ നിന്ന് വന്നു ജോലി ചെയ്ത് തിരിച്ചുപോരുന്നത് അത്ര സുഖമാവില്ല, താമസസൗകര്യം കൂടി അവതരിപ്പിക്കണം. ഞാൻ അതുകൂടി പറഞ്ഞു, തത്കാലം കോട്ടേജിൽ താമസിക്കട്ടെ അതിന് ശേഷം പഴയ ഔട്ട്ഹൗസ് റെഡിയാക്കി അങ്ങോട്ട് മാറ്റാം എന്നും പറഞ്ഞു.
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️