വസന്തം പോയതറിയാതെ -13 [ദാസൻ] 646

എപ്പോഴും ഒരു ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്, ആര് ശ്രദ്ധിക്കും. എല്ലാവർക്കും കളക്ടറോട് സ്നേഹവും ബഹുമാനവും ആണ്. പ്രത്യേകിച്ച് എന്റെ അമ്മ, പഴയതൊക്കെ അമ്മ മറന്നു പോയെന്ന് തോന്നുന്നു. ഇവരെയൊക്കെ എന്തുപറഞ്ഞാണാവോ മയക്കിയെടുത്തത്. ഇനി എന്നെ ചുറ്റിപ്പറ്റി നടക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും ഗൗരി പഴയതിലും സുന്ദരിയായിരിക്കുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഡ്രൈവ് ചെയ്ത് ഫാമിൽ എത്തിയത് അറിഞ്ഞില്ല. ഫാമിൽ എല്ലാം ഭംഗിയായി നടക്കുന്നു, അണ്ണന്മാർ വേണ്ടുന്ന വിധം എല്ലാം ചെയ്യുന്നുണ്ട്. ഹോസ്പിറ്റലിൽ നിൽക്കുന്ന സമയം പുതിയ രണ്ട് എക്സ്പോർട്ട് കോൺട്രാക്ട് കിട്ടിയിരുന്നു. അവിടെ നിന്നു തന്നെ പേപ്പർ ശരിയാക്കി അയച്ചിരുന്നു. അങ്ങോട്ട് കയറ്റി വിടേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് അണ്ണന്മാരെ വിളിച്ച് ഏർപ്പാടാക്കി. അത് കൃത്യമായി തന്നെ ഇവിടെ നിന്നും അയച്ചു. അണ്ണന്മാരോട് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് വൈകുന്നേരത്തോടെ തിരിച്ച് ഹോസ്പിറ്റലിലേക്ക് പോയി. മോനെ കാണാൻ റൂമിൽ ചെല്ലുമ്പോൾ മുഖവും വീർപ്പിച്ചിരിക്കുന്ന താരയെയാണ് കണ്ടത്, മോന്റെ സുഖവിവരം അന്വേഷിച്ച് ഞാൻ ഹോട്ടൽ മുറിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ താരയും എന്റെ ഒപ്പം മുറിയിൽ നിന്നും പുറത്തിറങ്ങി.

” ഞാനിനി തിരിച്ചു പോകുന്നില്ല. എനിക്ക് ഒരു ജോലി വേണം ”

” നമുക്ക് ആലോചിക്കാം. ”

” അജിത്ത് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു, എപ്പോഴാണ് മടക്കം എന്ന് ചോദിച്ചു. അയാൾ എന്നിൽ പ്രഷർ ചെയ്യുന്നുണ്ട്. അതുകൂടാതെ എന്നെ ഒരുപാട് ഇറിറ്റഡ് ചെയ്യുന്നുണ്ട്. അജിത്ത് മാത്രമല്ല, കമ്പനിയുടെ വേറെയും ഉന്നതർവളരെ മോശമായ രീതിയിൽ ഇന്ന് വിളിച്ചിരുന്നു “

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.