” അതിന് ഇതാണോ പോംവഴി. ഞാൻ താരയിൽ നിന്നും ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചത്. ഇത് വെറും ചീപ്പ് ആയിപ്പോയി. എന്നെ ഇങ്ങനെയാണോ ധരിച്ച് വെച്ചിരിക്കുന്നത്. ”
” അല്ല ചേട്ടാ, എന്നിൽ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത് ഇതാണ് ”
” ഞാൻ ആ കൂട്ടത്തിൽ പെടില്ലെന്ന് താരക്ക് അറിയില്ലെ, നമ്മൾ ഒരുമിച്ച് ആറുമാസം ഉണ്ടായിട്ടും എന്നെ താര മനസ്സിലാക്കിയില്ലല്ലോ ”
” ചേട്ടൻ എന്നോട് പിണങ്ങി പോകരുത്, ഞങ്ങൾക്ക് ആകെ ആശ്രയം ചേട്ടനെ ഉള്ളൂ ”
” ഞാൻ പിണങ്ങി പോകുന്നതല്ല താരെ, കുറേ ദിവസങ്ങളായില്ലേ ഞാൻ ഫാമിൽ നിന്ന് പോന്നിട്ട് അവിടെ, എങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ഒന്നും നോക്കണ്ടേ ”
താരക്ക് അപ്പോഴും ഒരു വിശ്വാസക്കുറവ് ഉള്ളതുപോലെ തോന്നി. മുറിയിൽ എത്തി കുളിച്ച് കിടന്നു. അതിരാവിലെ എഴുന്നേറ്റ് ഫാമിലേക്ക് യാത്ര പുറപ്പെട്ടു. യാത്രക്കിടയിൽ ആലോചിക്കുകയായിരുന്നു, കളക്ടറും അവർ പോയ അന്നുതന്നെയാണോ പോയത്, ഒന്നും ചോദിക്കാൻ പറ്റിയില്ല. കളക്ടർ അമ്മ എന്നെ വട്ടമിട്ട് പറക്കുന്നത് എന്തു ഉദ്ദേശത്തിലാണ് ആവോ, അടുത്ത കെണിയുമായിട്ടാണോ.എന്തായാലും അവരെ അമ്മയും മകളും തമ്മിലായിക്കോട്ടെ എന്നാലും, ഒരു വിഷയമുണ്ട്. എന്നോടുള്ള വിരോധം മോളെ വല്ല കെണിയിൽ പെടുത്തി തീർക്കുമോ. മോളോട് ഒന്ന് ശ്രദ്ധിക്കാൻ പറയണം, ഒന്നും പറഞ്ഞിട്ട് കാര്യമില്ല. മോള് അമ്മയെ അത്ര കണ്ട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അമ്മയെപ്പറ്റി മോളോട് എന്തു പറഞ്ഞാലും രക്ഷയില്ല. പാലിൽ കലക്കിയ പഞ്ചസാര പോലെയാണ് അവർ രണ്ടുപേരും, അതിലെങ്ങാനും ഒരു തുള്ളി വിഷം വീണാൽ അതോടെ തീരും.
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️