അമ്മ പറഞ്ഞു
” അതു കുഴപ്പമില്ല മോനെ ”
വിനുവേട്ടൻ ചോദിച്ചു
” പിന്നെ എന്തിനാണ് പോകുന്നു എന്ന് പറഞ്ഞ് രാഗം എടുത്ത് ഇറങ്ങാൻ തുനിഞ്ഞത് ”
” അതിന് ഞങ്ങൾ മോനോട് ക്ഷമ ചോദിക്കുന്നു ”
” അതിന്റെയൊന്നും ആവശ്യമില്ല, വാ നമുക്ക് ഭക്ഷണം കഴിക്കാം. ”
മോള് ഞങ്ങളെ മൂന്നു പേരെയും ഇരുത്തി എന്നിട്ട് സെർവ് ചെയ്യാൻ ശ്രമിച്ചപ്പോൾ അമ്മ
” അതുവേണ്ട നമ്മൾ നാലു പേരല്ലേ ഉള്ളൂ, എല്ലാവർക്കും ഒരുമിച്ചിരിക്കാം. ”
എന്നുപറഞ്ഞ് മോളെയും പിടിച്ചിരുത്തി. ഭക്ഷണം കഴിഞ്ഞു വിനുവേട്ടൻ ഞങ്ങളുടെ കൂടെ ഇരുന്നു സംസാരിച്ചു. പക്ഷേ, എന്നോട് ഒരു വാക്കുപോലും മിണ്ടിയില്ല. മോള് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മയോടും മോളോടും ഒക്കെ കളിയും തമാശയും ഒക്കെ പറഞ്ഞു, അവരെ ചിരിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ മുഴുവൻ അദ്ദേഹം എന്നെ അവോയ്ഡ് ചെയ്യുന്ന വിഷമം കൊണ്ട് ഞാനവരിൽ നിന്നും വേറിട്ട് നിന്നിരുന്നു. കുറെ കഴിഞ്ഞ് ഞങ്ങൾ, എല്ലാവരും കിടക്കാൻ ഒരുങ്ങി, പോകുന്നതിനു മുമ്പ് അദ്ദേഹം
” നാളെ രാവിലെ തന്നെ നമ്മൾ ഇവിടെ നിന്നും ഇറങ്ങും പിന്നെ രാത്രിയെ തിരിച്ചു വരൂ. ”
കിടന്നിട്ടും എന്റെ മനസ്സിൽ മുഴുവൻ അദ്ദേഹം എന്നെ ഒഴിവാക്കുന്ന വിഷമമായിരുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഏതോയാമത്തിൽ നിദ്രയിലേക്ക് ലയിച്ചു.
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️