ഞാനും പറഞ്ഞു
” ശരി അമ്മേ നമുക്ക് പോകാം ”
അങ്ങനെ ഞാനും അമ്മയും ബാഗ് എടുക്കാൻ മുറിയിൽ ചെല്ലുമ്പോൾ മോള് തലയിണയിൽ മുഖം വച്ച് കമിഴ്ന്നു കിടക്കുകയാണ്. ഞാൻ ബാഗ് എടുത്ത് മോളെ വിളിച്ചു.
” മോളെ…… മോളെ ”
രണ്ടു വിളി കൊണ്ട് തന്നെ എഴുന്നേറ്റു. ബാഗും പിടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോൾ പെട്ടെന്ന് അമ്പരന്നു. ഞാൻ പറഞ്ഞു
” ഞങ്ങൾ ഇറങ്ങുകയാണ്, ഞങ്ങൾ കാരണം നിങ്ങൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുത് ”
മോള് അമ്പരന്നുകൊണ്ട് ചോദിച്ചു
” അമ്മ എന്തൊക്കെയാണ് പറയുന്നത്, ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്. അതുമല്ല ഞങ്ങൾ എന്നല്ലല്ലോ നമ്മളല്ലേ. ഞാൻ പരിചയപ്പെട്ട നാൾ മുതൽ അല്ലെങ്കിൽ അമ്മ എന്ന് വിളിച്ചത് മുതൽ ഇന്നുവരെ വേർതിരിച്ച് കണ്ടിട്ടുണ്ടോ, ഇല്ലല്ലോ. എന്നിട്ടും അമ്മ എന്തേ ഇങ്ങനെ പറയുന്നത്, അത് ഒട്ടും ശരിയായില്ല ”
” അതല്ല മോളെ, അച്ഛനും മോളും കൂടി സംസാരിക്കാൻ പോയിട്ട് തിരിച്ച് ദേഷ്യത്തിൽ വന്ന മോള് ആരോടും ഒന്നും മിണ്ടാതെ മുറിയിൽ കയറി കിടന്നു. രണ്ടാമത്തെ ആളാണെങ്കിൽ ഇങ്ങോട്ട് പോലും വരാതെ താഴെ ഇരിപ്പുണ്ട്. ഇതൊക്കെ കണ്ടു ഞങ്ങൾ എങ്ങനെ ഇവിടെ മനസ്സമാധാനത്തോടെ ഇരിക്കും ”
” ഓ….. അതാണോ കാര്യം. അച്ഛൻ ഇങ്ങോട്ട് കയറി വന്നില്ലല്ലേ ”
എന്നു പറഞ്ഞ് മോള് പെട്ടെന്ന് എഴുന്നേറ്റു.
” അമ്മ ആ ബാഗ് അവിടെ വച്ചെ, ആരും എവിടെയും പോകുന്നില്ല ”
മോള് മുറിക്ക് പുറത്തിറങ്ങി താഴേക്ക് പോയി. അച്ഛനും മോളും കൂടെ എന്തോ കാര്യമായ സംസാരിക്കുന്നത് കണ്ടു. ഇടക്കിടക്ക് മോള് ഇങ്ങോട്ട് കൈ ചൂണ്ടുന്നുണ്ട്, അതിനുശേഷം അച്ഛന്റെ കയ്യും പിടിച്ച് കോളേജിലേക്ക് വരുന്നതു കണ്ടു. രണ്ടുപേരും കോട്ടേജിൽ കയറി. അദ്ദേഹം
” നിങ്ങൾക്ക് വിഷമം ആയോ, ഞാൻ ഇങ്ങോട്ട് വരാതിരുന്നത് നിങ്ങൾ മൂന്നുപേരും ഇരുന്ന് സംസാരിച്ചോട്ടെ എന്ന് കരുതിയാണ്. ഇപ്പോൾ മോള് വന്നു പറഞ്ഞപ്പോഴാണ്, ആള് പിണങ്ങി കിടക്കുകയായിരുന്നു എന്നും നിങ്ങൾ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു എന്നും അറിഞ്ഞത്. ക്ഷമിക്കണം “
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️