അദ്ദേഹം എന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി, ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. അപ്പോഴേക്കും മോള് പുറത്തേക്കിറങ്ങിയിരുന്നു
” അച്ഛൻ വരു… ”
അദ്ദേഹം ഒന്നും മിണ്ടാതെ മോളുടെ പുറകെ പുറത്തേക്കിറങ്ങി. അവർ തമ്മിൽ എന്തായിരിക്കും സംസാരിക്കാൻ പോകുന്നത്, ഞാൻ കാരണം അച്ഛനും മോളും തമ്മിൽ വീണ്ടും തെറ്റുമോ. ഞാനിതിന് വലിയ വില കൊടുക്കേണ്ടി വരുമോ? ഞാൻ മോളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ തിരിച്ചു വിളിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അവർ നടന്നു നീങ്ങിയിരുന്നു. എന്താണ് മോള് സംസാരിക്കാൻ പോകുന്നത്? ഇനി എന്തൊക്കെയാവും സംഭവിക്കുന്നത്, ഇതെല്ലാം ഞാൻ പറഞ്ഞിട്ടാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിക്കുന്നു? ഇതൊക്കെ ആലോചിച്ച് എന്റെ മനസ്സ് വേപുഥ പൂണ്ടു….
അവർ അധികം വൈകുന്നതിന് മുമ്പ് തന്നെ തിരിച്ചെത്തിയെങ്കിലും സന്ധ്യ കഴിഞ്ഞിരുന്നു. മോള് ദേഷ്യത്തിലാണ് വന്നു കയറിയത്, ആരോടും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി. അച്ഛനും മോളും തമ്മിൽ എന്നുപറഞ്ഞാണ് തെറ്റിയതെന്ന് അറിയില്ല, വിനുവേട്ടൻ ഇങ്ങോട്ട് വന്നില്ല അണ്ണന്മാരുടെ കൂടെ ആ ലഞ്ച് ടേബിളിൽ കൂടി. ഏകദേശം രാത്രി എട്ടുമണിയോടെ കൂടി ഭക്ഷണം കോട്ടേജിലേക്ക് വന്നു, ഡൈനിങ് ടേബിളിൽ വെച്ചിട്ട് ജോലിക്കാരികൾ തിരിച്ചുപോയി.ഞാനും അമ്മയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു കാരണം, വിളിച്ചുകൊണ്ടുവന്ന ആളാണെങ്കിൽ പിണങ്ങി മുറിയിൽ കയറി കിടക്കുന്നു. അമ്മയോടെയെങ്കിലും സംസാരിക്കുന്ന വിനുവേട്ടൻ ആണെങ്കിൽ ഒഴിഞ്ഞുമാറി താഴെ ഇരിക്കുന്നു. ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി, അമ്മ എന്റെ അടുത്തു വന്നു.
” നമ്മൾ ഇങ്ങനെ വരാൻ പാടില്ലായിരുന്നു മോളെ, നമുക്ക് തിരിച്ചു പോയാലോ ”
അതുതന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി, അല്ലെങ്കിൽ തന്നെ ഞാൻ ആര് എന്നുള്ള ഒരു ചോദ്യചിഹ്നം മറ്റുള്ളവരുടെ മുന്നിൽ ഉണ്ടാകും.
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️