വസന്തം പോയതറിയാതെ -13 [ദാസൻ] 646

” ശരി ഞാൻ ഇറങ്ങട്ടെ. ഇപ്പോൾതന്നെ സമയം ഒരുപാട് ആയില്ലേ. ഇത് കയ്യിലിരിക്കട്ടെ ”

എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കുറച്ച് 500 ന്റെ നോട്ടുകൾ താരയുടെ കൈയിൽ വെച്ചുകൊടുത്തു. അത് നിരസിച്ചുകൊണ്ട് താര

” ഇതിന്റെ ആവശ്യമില്ല ചേട്ടാ, എന്റെ കയ്യിൽ പൈസയുണ്ട്. അല്ലെങ്കിൽ തന്നെ ഇതുവരെയുള്ള ചിലവുകളൊക്കെ ചേട്ടനല്ലേ നോക്കിയത് ”

” അതൊന്നും കുഴപ്പമില്ല. ഇത് കയ്യിലിരിക്കട്ടെ ”

താര നിർബന്ധപൂർവ്വം തടഞ്ഞു.

” തൽക്കാലം എന്റെ കയ്യിൽ പൈസ ഉണ്ട്, എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ ചോദിച്ചോളാം ”

” ശരി ഞാൻ ഇറങ്ങട്ടെ, രാവിലെ തന്നെ ഞാൻ പോകും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി ”

ഞാൻ പോകുന്നതിൽ താരക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് ആ മുഖഭാവത്തിൽ നിന്നും മനസ്സിലായി. അത് കാര്യമാക്കാതെ ഞാൻ ഇറങ്ങുമ്പോൾ എന്റെ കൂടെ റൂമിന് പുറത്തേക്ക് വന്നു.

” ചേട്ടൻ എന്നോട് പിണങ്ങി പോവുകയാണോ? ”

” ഞാൻ എന്തിന് താരയോട് പിണങ്ങണം ”

” അങ്ങനെയൊക്കെ സംഭവിച്ചത്…… ”

ഞാൻ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ

” ഓ……. അതോ ”

” ചേട്ടൻ ഞങ്ങൾക്കുവേണ്ടി ഒരുപാട് ബുദ്ധിമുട്ടിയതല്ലേ “

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.