എന്നെ പരിചയപ്പെടുത്തിയപ്പോൾ ആ മുഖത്ത് വന്ന ഭാവം എന്ത്. വിനുവേട്ടൻ എന്തെങ്കിലും ഇവരോട് എന്നെ കുറിച്ച് പറഞ്ഞു കാണുമോ, അത്രയും മാനസിക അടുപ്പം ഇവർ തമ്മിലുണ്ടോ. ഈ പരിശ്രമങ്ങൾ ഒക്കെ വൃഥാവിൽ ആവുമോ? പിന്നീട് അധികം നേരം അവിടെ നിൽക്കാൻ മനസ്സനുവദിച്ചില്ല എത്രയും പെട്ടെന്ന് അവരുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി. മോളെ അവർക്ക് ഇൻട്രൊഡ്യൂസ് ചെയ്തിട്ടുണ്ട്, അതാണല്ലോ മോള് വരുമെന്ന് പറഞ്ഞത്. അല്ലെങ്കിൽ തന്നെ എന്നെ എന്തു പേരിലാണ് അദ്ദേഹം പരിചയപ്പെടുത്തുക. ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആവില്ല, ഒരിക്കൽ പോലും എന്റെ കുറ്റങ്ങൾ ഏറ്റു പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് ഞാനിപ്പോഴും അദ്ദേഹത്തിന്റെ മുമ്പിൽ ആ പഴയ അഹങ്കാരിയും തന്റേടിയുമാണ്. ഞാൻ മനസ്സിൽ കരുതിയത് പോലെ തന്നെ മോള് പെട്ടെന്ന് അവരോട് യാത്ര പറഞ്ഞു ഇറങ്ങി. തിരിച്ച് കോളേജിൽ എത്തുമ്പോൾ യാത്രയ്ക്ക് തയ്യാറായിരിക്കുന്നതുപോലെ ഡ്രസ്സ് മാറി അദ്ദേഹം ഇരിക്കുന്നു. മോളുടെ മുഖം, അവരുടെ പ്രവർത്തിയിൽ നിന്നുതന്നെ ദേഷ്യത്തിൽ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം
” എന്താണ് മുഖത്തൊരു ഗൗരവം ”
അതിന് മോളുടെ മറുപടി
” ഒന്നുമില്ല, അച്ഛൻ എവിടെ പോകുന്നു? ”
” ഞാൻ നേരത്തെ പറഞ്ഞില്ലേ നമുക്കൊന്ന് പുറത്തു പോകാമെന്ന് ”
അതെ, അദ്ദേഹം നേരത്തെ പറഞ്ഞതാണ്. അത് കേട്ടപ്പോൾ എനിക്കും അന്നേരം സന്തോഷം തോന്നിയതാണ് പക്ഷേ, ഇപ്പോൾ അതില്ല. ആ താരയുടെ സംശയത്തോടെയുള്ള നോട്ടവും ഭാവവും എന്റെ സന്തോഷം പാടെ തകർത്തു. ആ താരയോട് വിനുവേട്ടൻ എന്താണ് പറഞ്ഞത് എന്ന് അറിയാനുള്ള ത്വര മനസ്സിൽ അലട്ടിക്കൊണ്ടിരുന്നു. മോളും അതേ അവസ്ഥയിൽ തന്നെയാണെന്ന് മറുപടിയിൽ നിന്നും മനസ്സിലായി.
” ഞാൻ എങ്ങോട്ടും വരുന്നില്ല. സ്വകാര്യമായി കുറച്ചു സംസാരിക്കാനുണ്ട് ”
” അതിനെന്താ പോകുന്ന വഴി സംസാരിക്കാമല്ലോ ”
” നമ്മൾ രണ്ടുപേരും മാത്രം മതി. അമ്മക്കും അമ്മയ്ക്കും പുറത്തു പോകണോ? ”
അമ്മയാണ് അതിന് മറുപടി പറഞ്ഞത്
” വേണ്ട മോളെ ”
” അച്ഛൻ ഏതായാലും റെഡിയായത് അല്ലേ, നമുക്കൊന്ന് നടക്കാം ”
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️