വസന്തം പോയതറിയാതെ -13 [ദാസൻ] 646

അമ്മയോട് സംസാരിച്ചിരിക്കുന്നതിനിടയിൽ ഉച്ചഭക്ഷണത്തിനുള്ള സമയമായി, അത് ഞങ്ങൾ നാലുപേരും ഒരുമിച്ച് വിനുവേട്ടന്റെ കോട്ടേജിന് അകത്തിരുന്നാണ് കഴിച്ചത്. അതുകഴിഞ്ഞ് ഞങ്ങളോട് വിശ്രമിക്കാൻ പറഞ്ഞുകൊണ്ട് സാധനങ്ങൾ പാക്ക് ചെയ്യുന്നിടത്തേക്ക് പോയി. ഞാനും മോളും കോട്ടേജിന്റെ ബാൽക്കണിയിൽ നിന്ന് അദ്ദേഹത്തെ നിരീക്ഷിക്കുകയായിരുന്നു. എന്തൊരു ഊർജ്ജസ്വലതയോടെയുള്ള പ്രവർത്തനമാണ് അദ്ദേഹത്തിന്റെത്. ഇങ്ങനെ ഓരോന്ന് ആലോചിച്ചും മോള് പറയുന്നത് ശ്രദ്ധിച്ചു നിൽക്കുന്നതിനിടയിൽ അദ്ദേഹം ഞങ്ങളുടെ കോട്ടേജിന് സമീപത്തേക്ക് വരുന്നതു കണ്ടു. അപ്പോഴാണ് രണ്ടുപേർ ഞങ്ങളെയും നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം അവരോട് എന്തോ പറഞ്ഞു, അവർ അപ്പോൾ തന്നെ ഇളിഭ്യരായി അവിടെ നിന്നും പോയി. കുറച്ചു കഴിഞ്ഞ് അദ്ദേഹം പണികളൊക്കെ തീർത്ത് മുകളിലേക്ക് വന്നു. അദ്ദേഹം വരുമ്പോൾ ഞാനും അമ്മയും മോളും ഹാളിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടു പുറകെ തന്നെ അപ്പുറത്തെ കോട്ടേജിൽ താമസിക്കുന്ന ആ താര എന്നു പറയുന്ന സ്ത്രീയും വന്നു. ഇതിനിടയിൽ അദ്ദേഹം റൂമിൽ കയറി വാതിലടച്ചു. താരയെ കണ്ടു ഞാനും അമ്മയും മോളും ആ കോട്ടേജിലേക്ക് നടന്നു, ഞങ്ങളെ കണ്ടപ്പോൾ താരയ്ക്ക് അത്ഭുതം. താര ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, പരിക്കുപറ്റി കിടക്കുന്ന മോനെ കണ്ടു സുഖവിവരം അന്വേഷിച്ചു. അതുകഴിഞ്ഞ് താര

” എന്ന് മോള് വരുമെന്ന് പറഞ്ഞിരുന്നു. ”

ഗൗരിയെ നോക്കി

” ഇതാണല്ലേ ചേട്ടന്റെ മോള് ( അമ്മയെ നോക്കി) ചേട്ടന്റെ അമ്മയാണല്ലേ? ( എന്നെ നോക്കി) ഏട്ടത്തി ആണല്ലെ. എല്ലാവരെയും പരിചയപ്പെടുത്തി തരാമെന്ന് ചേട്ടൻ പറഞ്ഞിരുന്നു ”

വേഗം മോള് കേറി സംസാരിച്ചു തുടങ്ങി

” ഞാൻ മോള് തന്നെയാണ് ( എന്റെ തോളിൽ കയ്യിട്ട് ) ഇതെന്റെ അമ്മയാണ് ( അത് കേട്ടപ്പോൾ ആ മുഖത്ത് ഒരു ഭാവ വ്യത്യാസങ്ങൾ കണ്ടു അടുത്തത് അമ്മയുടെ അടുത്ത് ചെന്ന് മോള് ) ഇത് എന്റെ അമ്മമ്മയുമാണ്. ബാക്കിയുള്ള ആളുകൾ സാവധാനം പരിചയപ്പെടാം ”

എന്റെയും മോളുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്നു എന്തോ വിശ്വാസം വരാത്തതുപോലെ ഞങ്ങളുടെ രഹസ്യം വിനുവേട്ടനെങ്ങാനും ഇവരോട് പറഞ്ഞിട്ടുണ്ടാകുമോ?

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.