” ഇന്നലെ ഞാൻ പറഞ്ഞതൊക്കെ അമ്മമ്മ മറന്നോ, നമ്മൾ ഒരുമിച്ചു പോകുന്നു. മൂന്നുനാലു ദിവസം അവിടെ കൂടുന്നു. അപ്പോൾ പറഞ്ഞതുപോലെ എല്ലാവരും വേഗം റെഡിയാകും ”
അമ്മ വീണ്ടും ചോദിച്ചു
” ഞാൻ വരണോ മോളെ. അമ്മ മോളെ കൊണ്ടുപോയി ആക്കും ”
” ഇത്രയും പറഞ്ഞിട്ടും അമ്മമ്മയ്ക്ക് മനസ്സിലായില്ലെങ്കിൽ ഇനി, ഞാൻ മിണ്ടില്ല ”
” ശരി മോൾക്ക് നിർബന്ധമാണെങ്കിൽ ഞാൻ വരാം ”
മകളുടെ നിർബന്ധത്തിന് ഞങ്ങളെല്ലാവരും പെട്ടെന്ന് റെഡിയായി ഇറങ്ങി. പോകുന്ന വഴി മുഴുവൻ അച്ഛന്റെ പ്രകീർത്തനങ്ങൾ ആയിരുന്നു. ഫാമിൽ എത്തുമ്പോൾ ഉച്ചയോടെ അടുത്തിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ വിനുവേട്ടൻ, കൃഷിയിടത്തിലായിരുന്നു. അമ്മയെ ഓഫീസിൽ ഇരുത്തി മോള് എന്നെയും വിളിച്ച് ട്രാക്ടറിൽ വിനുവേട്ടന്റെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ അച്ഛൻ മകളെ കൈപിടിച്ച് ട്രാക്ടറിൽ നിന്നും ഇറക്കി വിശേഷങ്ങൾ പറച്ചിലായി. ഞാൻ അതിൽ നിന്നും ഇറങ്ങാൻ കഷ്ടപ്പെടുന്നത് കണ്ടു മോള് അച്ഛനോട് സഹായിക്കാൻ പറഞ്ഞു. മനസ്സിലാ മനസ്സോടെ അദ്ദേഹം എന്റെ കൈപിടിച്ചു, നല്ല തഴമ്പുള്ള കൈ. എന്റെ മൃദുലമായ കൈ പിടിച്ചിറക്കിയപ്പോൾ വേദനിച്ചോ എന്നൊരു സംശയം. ഞാൻ താഴെ ഇറങ്ങിയിട്ടും എന്നെ ഗൗനിക്കാതെ അച്ഛനും മോളും തമ്മിൽ സംസാരത്തിൽ ഏർപ്പെട്ടു.ഇതിനിടയിൽ എനിക്ക് വിഷമം ഉണ്ടാക്കുന്ന വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നിന്നും വീണു. എന്റെ കൂടെ പാലക്കാട് വന്നതും തങ്ങിയതും അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത രീതിയിലുള്ള വാക്കാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഇതൊക്കെ കണ്ടും കേട്ടും ഞാൻ വെറും നോക്കുകുത്തിയെ പോലെ അവിടെ നിന്നു. ഇതു കണ്ടിട്ട് ആകണം മോള് അച്ഛനോട് അമ്മയോട് വിശേഷം ഒന്നും തിരക്കാത്തത് എന്ത് എന്ന് ആരാഞ്ഞതിന്റെ ഭാഗമായി ഒരു അനൗപചാരികമായ സുഖാന്വേഷണം. മോളുടെ നിർബന്ധപ്രകാരം വിനുവേട്ടൻ ഞങ്ങളോടൊപ്പം ഫാം ഹൗസിലേക്ക് വന്നു. അമ്മയെ കണ്ടപ്പോൾ അദ്ദേഹത്തിന് ആശ്ചര്യമായി.
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്മിറ്റ് ചെയ്യുന്നു. ❤️❤️❤️