വസന്തം പോയതറിയാതെ -13 [ദാസൻ] 646

യാത്രക്ഷീണമുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ കിടന്നുവെങ്കിലും അമ്മയുടെയും മോളുടെയും സംസാരം കൊണ്ട് ഉറക്കം കിട്ടാൻ പിന്നെയും വൈകി. കാപ്പിയുമായി അമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്, മോളെ വിളിച്ചെങ്കിലും വീണ്ടും പുതപ്പിനുള്ളിൽ കിടന്നതല്ലാതെ എഴുന്നേൽക്കാൻ കൂട്ടാക്കുന്നില്ലായിരുന്നു. ഒരുപാട് വൈകി ഉറങ്ങിയതല്ലേ എന്ന് കരുതി ഞങ്ങൾ രണ്ടുപേരും ആ മുറിയിൽ നിന്നും പുറത്തിറങ്ങി, ഇന്നലെ കൊടുത്തുവിട്ട രണ്ടുമൂന്നു ഫയലുകൾ നോക്കിതീർത്തു പത്രങ്ങളൊക്കെ നോക്കുന്നതിനിടയിൽ മോൾ എഴുന്നേറ്റ് വന്ന് പരിഭവിച്ചു.

” എന്തേ എന്നെ നേരത്തെ വിളിക്കാതിരുന്നത്? ഇപ്പോൾ സമയം എത്രയായി എന്നറിയാമോ? ”

അപ്പോഴാണ് ഞാൻ സമയം നോക്കുന്നത് 9:30 കഴിഞ്ഞിരിക്കുന്നു

” ഞാനും അമ്മയും മോളെ എത്രയോ പ്രാവശ്യം വിളിച്ചെന്ന് അറിയാമോ, അതെങ്ങനാ പാതിരാത്രി വരെ അമ്മമ്മയും മോളും കളിയും ചിരിയും ആയിരുന്നില്ലേ, എന്നെയും ഉറക്കിയില്ല. ”

ഇത് കേട്ടുകൊണ്ട് അമ്മ കയറി വന്നു.

” ഓ…. അമ്മമ്മയുടെ മോൾ എഴുന്നേറ്റോ? ”

” നല്ല പണിയാണ് അമ്മമ്മ കാണിച്ചത്, എന്നെ നേരത്തെ വിളിക്കണ്ടേ. ഇനി എപ്പോൾ ഇവിടെ നിന്നും ഇറങ്ങാനാണ്, രാവിലെ തന്നെ അവിടെ എത്തണമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അമ്മയോ വിളിച്ചില്ല, അമ്മമ്മ എങ്കിലും വിളിക്കണ്ടേ ”

അമ്മ പറഞ്ഞു

” മോളെ ഞങ്ങൾ, രണ്ടുപേരും മാറിമാറി വിളിച്ചതാണ്. പുതപ്പിനുള്ളിലേക്ക് കൂടുതൽ നുഴഞ്ഞുകയറിയതല്ലാതെ എഴുന്നേൽക്കാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. അതിനെന്താ വേഗം കുളിച്ച് റെഡിയായിക്കോ, അമ്മ കൊണ്ടുപോയി ആക്കിത്തരും ”

മോള് മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.