വസന്തം പോയതറിയാതെ -13 [ദാസൻ] 646

ശ്രുതി അടുക്കളയിലേക്ക് പോയി പുറകെ ഞാനും. ശ്രുതി വീണ്ടും

” ഞാൻ അമ്മായിയുടെ മുമ്പിലിരുന്ന് പറയാതിരുന്നത്, അമ്മായിയെ വിഷമിപ്പിക്കേണ്ടായെന്നു കരുതിയാണ്. ഇതിനിടയിൽ ഏതോ പെണ്ണ് കേസുമായി ബന്ധപ്പെട്ട് വലിയൊരു സംഖ്യ ഇവർ കൊടുക്കേണ്ടിവന്നു. ഇപ്പോൾ വീണ്ടും, ചേച്ചിയുടെ പഴയ ആള് ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. കുറെ നാളുകൾ അയാളെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന നിലയിൽ അയാളും കൂടി വന്നതോടെ ഇനി എന്തൊക്കെയാണ് ആവോ വരാൻ പോകുന്നത്. അയാൾ വീണ്ടും സർവീസിൽ കയറിയിട്ടുണ്ട്, ഇവിടെ അടുത്ത് ഏതോ റൂറലിൽ ഡിവൈഎസ്പിയാണ്. ”

ശ്രുതി എന്റെ ആൾ എന്ന് പറഞ്ഞത് എനിക്കൊട്ടും സുഖിച്ചില്ല. എന്നാലും ഞാൻ ഒന്നും എതിർത്തു പറഞ്ഞില്ല.

” ഞാൻ അറിഞ്ഞിരുന്നു അയാൾ സർവീസിൽ കയറിയത്. രാജീവ് എപ്പോൾ വരും? ”

” ചേട്ടൻ നേരത്തെ വരാൻ എന്നു പറഞ്ഞാണ് പോയത്, വൈകുന്നേരം ബുക്ക് പൂജയ്ക്ക് വെക്കാൻ അമ്പലത്തിൽ പോകാമെന്ന് പറഞ്ഞിട്ടുണ്ട്. ”

ചായ ഗ്ലാസിൽ എടുത്ത് ഹാളിൽ ചെല്ലുമ്പോൾ കുട്ടികൾ രണ്ടും അമ്മൂമ്മയുടെ അടുത്ത് ഇരിപ്പുണ്ട്. ചായ കുടിക്കുന്നതിനിടയിൽ രണ്ടുപേരെയും കൊഞ്ചിച്ചു, കുറച്ചു കഴിഞ്ഞ് ഞങ്ങൾ പോകാൻ എഴുന്നേറ്റു, ശ്രുതിയോടും കുട്ടികളോടും യാത്രപറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഗൗരിയെ കൊണ്ടുപോകാൻ വീട്ടിലെത്തിയപ്പോൾ ഞങ്ങളെയും പ്രതീക്ഷിച്ച് എല്ലാവരും സിറ്റൗട്ടിൽ ഉണ്ടായിരുന്നു. അവിടെനിന്നും നിർബന്ധിച്ചത് കൊണ്ട് ചായയും കുടിച്ച്, ഞങ്ങൾ ഇറങ്ങി. യാത്രയിൽ മുഴുവൻ അമ്മയും മോളും തമ്മിൽ സംസാരമായിരുന്നു, ഫ്രന്റ്‌ സീറ്റിലാണ് മോള് ഇരുന്നതെങ്കിലും തിരിഞ്ഞിരുന്ന് അമ്മയുമായി കളിയും ചിരിയുമായിരുന്നു. ഇടക്കിടക്ക് എന്നെയും ചിരിപ്പിക്കുമായിരുന്നു, ഇങ്ങിനെ രസകരമായ നിമിഷങ്ങളായതുകൊണ്ട് പാലക്കാട്‌ എത്തിയത് അറിഞ്ഞില്ല. രാത്രി വൈകി എത്തിയതുകൊണ്ട് ടൗണിലുള്ള നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാണ് വീട്ടിലേക്ക് പോയത്.

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.