വസന്തം പോയതറിയാതെ -13 [ദാസൻ] 646

വിരൽ ചൂണ്ടി താക്കീതും കൊടുത്താണ് അവിടെ നിന്നും ഇറങ്ങിയത്. ഇതൊക്കെ രാജീവ് ചേട്ടന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന വിനോദിന്റെ കൂട്ടുകാരൻ ഷിബുവിന്റെ സഹോദരൻ പറഞ്ഞതാണ്. ഇപ്പോൾ ഗൗരിയുടെ അടുത്ത് വേറെ ശല്യങ്ങൾ ഒന്നുമില്ല പക്ഷേ, അവനെക്കൊണ്ട് ഈ നാട്ടിൽ പെണ്ണുങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ്. ഒരിക്കൽ എന്നോടും അവൻ മോശമായി പെരുമാറി. ചേട്ടൻ, വിനോദിന്റെ കൂട്ടുകാരൻ ഷിബുവിനോട് വിവരം പറഞ്ഞു. അവന്റെ അപ്പന്മാരോട് ‘ തന്റെയൊക്കെ മകനെ കൊണ്ട് ഈ നാട്ടിൽ പെണ്ണുങ്ങൾക്ക് ജീവിക്കാൻ വയ്യായെങ്കിൽ ഞങ്ങൾക്ക് ഇറങ്ങേണ്ടിവരും. പിന്നെ പരിതപിച്ചിട്ട് കാര്യമില്ല. ആ രാജീവിന്റെ ഭാര്യയോട് തന്റെ സൽ പുത്രൻ മോശമായി പെരുമാറി എന്ന് കേട്ടു. അത് വേണ്ട എന്ന് പറഞ്ഞേക്ക്. തനിക്കൊക്കെ ഇങ്ങനെ ഒരു പുത്രൻ ഉണ്ടായല്ലോ. അല്ല, മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ. തന്റെയും തന്റെ അപ്പന്റെയും സ്വഭാവമല്ലേ മോനും കിട്ടു. അപ്പനും മക്കളും കൂടി ഞങ്ങളുടെ കൂട്ടുകാരനെ ഇവിടെ നിന്നും ഓടിച്ചു. തന്റെ സഹോദരിക്ക് ഇപ്പോഴും അതേ സ്വഭാവം തന്നെയാണോ, നേരത്തെ വിനു താമസിക്കുന്ന സ്ഥലം ചോദിച്ചു വരുമായിരുന്നു, ഞങ്ങൾ പറഞ്ഞു കൊടുത്തില്ല. പേടിച്ചിട്ട് ഒന്നുമല്ല, അവന് പണ്ടേ നിങ്ങളുടെ സഹോദരിയോട് ഒരു സോഫ്റ്റ് കോണർ ഉണ്ടോ എന്നൊരു സംശയം ഉണ്ട് കാരണം, അവനോട് അത്രയും ദ്രോഹം ചെയ്തിട്ടും, അവൻ മറുത്തൊരു വാക്കുപോലും പറഞ്ഞില്ല പ്രവർത്തിച്ചുമില്ല. അതൊക്കെ പോട്ടെ ഇനിയും തന്റെ മകൻ വേഷം കെട്ടിയാൽ അന്ന് ചെയ്തത് പോലെ കയ്യും കാലും തല്ലിയൊടിക്കുകയല്ല ഈ ഭൂമുഖത്ത് നിന്നു തന്നെ തുടച്ചു മാറ്റും മോനെ മാത്രമല്ല നിങ്ങളെ സകലരെയും ഓർമ്മയിൽ വച്ചാൽ നല്ലത് ‘ ആ ഭീഷണിക്ക് മുമ്പിൽ അവനും അവന്റെ തന്തമാരും ഒതുങ്ങി. അമ്മായി വിഷമിക്കരുത് എന്റെ വിഷമം കൊണ്ട് പറഞ്ഞതാണ് ”

” ഇല്ല മോളെ. എനിക്ക് മനസ്സിലാവും നിന്റെ വിഷമം. എന്നോടും എന്റെ മോളോടും അങ്ങനെയൊക്കെ ചെയ്യാമെങ്കിൽ പുറത്തുള്ള നിങ്ങളെ വച്ചേക്കുമോ. അതുകൊണ്ട് എനിക്ക് വിഷമം ഒന്നും തോന്നുകയില്ല ”

ശ്രുതി പതിയെ അവിടെ നിന്ന് എഴുന്നേറ്റു

” നിങ്ങൾക്ക് തിരിച്ചു പോകാനുള്ളതല്ലേ, ഞാൻ ചായ എടുക്കാം “

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.