ഒരു തേങ്ങൽ കേട്ട പോലെ ഞാൻ ഉടനെ
” മോളെ ഫോൺ കട്ട് ചെയ്യല്ലേ, ഞാൻ ഇവിടെ എത്തിയിട്ടുണ്ട് ”
” എന്നിട്ടാണോ എന്നെ കളിപ്പിച്ചത് ”
” ചെറുതായിരിക്കുമ്പോൾ മോളെ കളിപ്പിക്കാൻ എനിക്ക് അവസരം ഉണ്ടായില്ല, ഇപ്പോഴെങ്കിലും ഞാനൊന്ന് കളിപ്പിക്കട്ടെ ”
” എന്തേ അവസരം ഉണ്ടാകാതിരുന്നത്? അങ്ങനെയെങ്കിൽ എനിക്കിപ്പോൾ ഒരു കുഞ്ഞനിയനോ കുഞ്ഞനിയത്തിയോ ഉണ്ടായേനെ ”
അത് കേട്ടപ്പോൾ എനിക്കും വിഷമം ആയി. എനിക്ക് വിഷമമായി എന്ന് മനസ്സിലായ മോള്
” അമ്മക്ക് വിഷമമായോ? ഞാൻ തമാശക്ക് പറഞ്ഞതല്ലേ. അതുമല്ല അമ്മയും അച്ഛനും അന്നേ ഒരുമിച്ചിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നില്ല ”
സംസാരം ഇങ്ങനെ പോകുന്നത് കണ്ടപ്പോൾ ഞാൻ പതിയെ അമ്മയുടെയും ശ്രുതിയുടെ അടുത്തുനിന്ന് മാറി
” മോൾ എന്താണ് അങ്ങനെ പറയുന്നത്? ചിലപ്പോൾ ഞാൻ അങ്ങനെ പറയുമായിരിക്കും പക്ഷേ, മോളുടെ അച്ഛൻ അത്തരത്തിലുള്ള ആളല്ല എന്ന് മോൾക്ക് അറിയാമല്ലോ. ഞങ്ങൾക്കൊരു കുഞ്ഞു ഉണ്ടായിരുന്നെങ്കിൽ കൂടി അദ്ദേഹം മോളെ പോലെ തന്നെ വളർത്തു. അതൊക്കെ അറിയാവുന്ന മോള് തന്നെ ഇങ്ങനെ പറഞ്ഞത് ശരിയായില്ല ”
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️