വസന്തം പോയതറിയാതെ -13 [ദാസൻ] 646

” ചായ കുടിച്ചിട്ടോ, അപ്പോൾ നിങ്ങൾ ഇന്നുതന്നെ തിരിച്ച് പോകുന്നുണ്ടോ? ”

” ഞങ്ങൾ കുറച്ചു കഴിഞ്ഞ് ഇറങ്ങും ”

” അപ്പോൾ ചേട്ടൻ വരാൻ നിൽക്കുന്നില്ലേ ”

” ഇല്ല മോളെ. ഞങ്ങൾ, ഗൗരിയെ കൊണ്ടുപോകാൻ വന്നതാണ്. നാലഞ്ചു ദിവസം മുടക്കാണല്ലോ ”

” ഓ……. അത് ശരിയാണല്ലോ ”

” പിള്ളേര് എന്തിയെ മോളെ? ”

” അവർ രണ്ടുപേരും കട്ടിലിൽ ഇരുന്ന് കളിച്ചു, അവിടെത്തന്നെ കിടന്നുറങ്ങി ”

പറഞ്ഞുകൊണ്ടിരിക്കുന്നത് അതിനിടയിൽ മോളുടെ ഫോൺ വന്നു.

” ഹലോ… എന്താ കളക്ടർ സാറേ പുറപ്പെട്ടില്ലേ? ”

” ഓ….. ഇന്നാണോ വരേണ്ടത്, ഞാൻ ആ കാര്യമങ്ങു മറന്നു. ഇനിയിപ്പോൾ നാളെ രാവിലെ എത്താം ”

” മാഡം, ജോലിത്തിരക്കിനിടയിൽ എന്റെ കാര്യം മറന്നു പോയെങ്കിൽ കുഴപ്പമില്ല ഞാൻ എന്റെ അച്ഛനെ വിളിച്ചോളാം. ഏതു പാതിരാത്രി ആയാലും അച്ഛൻ എന്നെ കൊണ്ടുപോകാൻ ഇവിടെ വരും ”

മോളെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

” ഒരു രാത്രിയിലെ കാര്യമല്ലേ, നാളെ രാവിലെ തന്നെ ഞാൻ അവിടെ എത്തിക്കോളാം ”

അപ്പോഴേക്കും മോള് കരയാനുള്ള തയ്യാറെടുപ്പ് ആയെന്ന് ഫോണിലൂടെയുള്ള സംസാരത്തിൽ നിന്നും മനസ്സിലായി.

” വേണ്ട ഇനി ഞാൻ ആരെയും വിളിച്ചു ശല്യം ചെയ്യില്ല. എന്റെ കാര്യം ഓർമ്മിക്കാത്ത ആളോട് ഇനി ഞാൻ സംസാരിക്കില്ല “

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.