വസന്തം പോയതറിയാതെ -13 [ദാസൻ] 646

ചൊവ്വാഴ്ച വൈകിട്ട് തിരിച്ചുവന്ന് എന്റെ കൂടെ തങ്ങിയിട്ട് രാവിലെ വിനുവേട്ടന്റെ ഫാമിലേക്ക് എല്ലാവരുമായി പോകുന്നു. അവിടെ മൂന്നാല് ദിവസം ഒരുമിച്ച് കൂടുന്നു, ചൊവ്വയും ബുധനും ഞാൻ ലീവ് എടുക്കണം, മോളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതം അറിയിച്ചുവെങ്കിലും എനിക്കും ആഗ്രഹമുണ്ടായിരുന്നു വിനുവേട്ടന്റെ ഒപ്പം മൂന്നുനാലു ദിവസം തങ്ങണമെന്ന്. ഇന്ന് സാധാരണ ഞായറാഴ്ച പോലെയല്ല പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാത്തതുകൊണ്ട് സമയം മുന്നോട്ടു നീങ്ങാൻ ഒരുപാട് ബുദ്ധിമുട്ടുന്നതുപോലെ. സാധാരണ ഇങ്ങനെയുള്ള ദിവസങ്ങളിൽ ഞാനും അമ്മയും പുറത്തൊക്കെ പോയി വൈകിട്ടോടെയാണ് തിരിച്ചെത്തുന്നത്. ചൊവ്വാഴ്ച മോളെ കൊണ്ടുവരുന്നതും മൂന്നുനാലു ദിവസം വിനുവേട്ടന്റെ ഒപ്പം താമസിക്കുന്നതിന്റെ ആകാംഷയും കൊണ്ട് ഞായറും തിങ്കളും ഒച്ച് ഇഴയുന്ന വേഗത്തിലാണ് കടന്നുപോയത്. ഇന്ന് മോളുടെ അടുത്തേക്ക് പോകുന്നതിന്റെ സന്തോഷത്തിൽ സാധാരണയിലും നേരത്തെ എഴുന്നേറ്റ് റെഡിയായി. ഇന്നലെ തന്നെ ഓഫീസിൽ രണ്ടുദിവസം ഞാൻ ഉണ്ടാകില്ല എന്നറിയിച്ചിരുന്നു. രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഞാനും അമ്മയും ഇറങ്ങി, അമ്മക്ക് മോളെ കാണുന്നതിൽ വളരെ സന്തോഷമാണ്. എല്ലാ ദിവസവും അമ്മ മോളെ പറ്റി പറഞ്ഞുകൊണ്ടിരിക്കും, മോളെ കൂടെ നിർത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ട് പക്ഷേ, മോളുടെ ക്ലാസും വിനുവേട്ടനും കുടുംബവും അതിന് അനുവദിക്കുമോ എന്നുള്ളതാണ് പ്രശ്നം. പോകുന്ന വഴിക്ക് മുഴുവൻ സമയവും അമ്മ വളരെ സന്തോഷത്തിലായിരുന്നു. സ്വന്തം മകളുടെ കുട്ടിയല്ലാതിരുന്നിട്ടുകൂടി മോളെ, സ്വന്തം പേരക്കുട്ടിയെ പോലെയാണ് അമ്മ കരുതുന്നത്. അത്രയും ആത്മബന്ധം അവർ തമ്മിൽ ഉണ്ട് ദിവസവും വിളിക്കുമ്പോൾ അമ്മയുമായി മോള് സംസാരിച്ച് ചിരിച്ചു കളിച്ചാണ് ഫോൺ കട്ട് ചെയ്യുന്നത്.

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.