വസന്തം പോയതറിയാതെ -13 [ദാസൻ] 646

അമ്മ

” എങ്ങനെ പോകുന്നു കൃഷിയൊക്കെ ”

” ഓ…… വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട് ”

” അന്ന് ആക്സിഡന്റ് നടന്ന ആ മോൻ ഇവിടെ ഉണ്ടല്ലേ ”

” അപ്പുറത്തെ കോട്ടേജിലുണ്ട് അമ്മേ. ഇപ്പോൾ ഉച്ചയായില്ലേ ഭക്ഷണമൊക്കെ കഴിഞ്ഞ് വിശ്രമിച്ചിട്ട് നമുക്ക് അങ്ങോട്ട് പോകാം, അപ്പോഴേക്കും താരയും എത്തും ”

താര എന്നു പറഞ്ഞപ്പോൾ രണ്ടു ഗൗരിമാരും എന്റെ മുഖത്തേക്ക് നോക്കി. പറഞ്ഞു തീരുന്നതിനിടയിൽ ഭക്ഷണവുമായി ജോലിക്കാരികൾ എത്തി. ഞങ്ങൾ നാലുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ

” നിങ്ങൾ ഒന്ന് വിശ്രമിക്ക്, എനിക്ക് താഴെ ഓഫീസിൽ കുറച്ച് അത്യാവശ്യ പണിയുണ്ട്, അതുകഴിഞ്ഞ് ഞാനെത്താം എന്നിട്ട് നമുക്കൊന്ന് പുറത്തുപോകാം ”

ഇതുപറഞ്ഞ് ഞാൻ താഴേക്കിറങ്ങി. രണ്ട് കണ്ടെയ്നർ ലോറികളിൽ പച്ചക്കറികളും മറ്റും കയറ്റുന്ന തിരക്കായിരുന്നു രണ്ടും ഫിൽ ആയി കഴിഞ്ഞിരുന്നു. അടുത്ത നാല് കണ്ടെയ്നർ ലോറികൾ ലോഡ് കയറ്റാൻ പുറത്ത് റെഡിയായി കിടക്കുന്നുണ്ട്. രണ്ടും ഫില്‍ ആയി കഴിഞ്ഞപ്പോൾ പണിക്കാർ ഉച്ചക്കത്തെ ഭക്ഷണത്തിനായി പോയി. ഭക്ഷണം കഴിച്ചു വന്നിരുന്ന ലോറിക്കാർ വണ്ടിയുമെടുത്ത് പുറത്തേക്ക് പോയി. അടുത്ത നാലുവണ്ടിയും ഒരുമിച്ച് അകത്തേക്ക് കയറ്റി. നേരത്തെ ഭക്ഷണം കഴിച്ചു വന്ന പകുതി ജോലിക്കാരെ കൊണ്ട് രണ്ടു വണ്ടികളിൽ ലോഡിങ് തുടങ്ങി. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് ഞാൻ അവിടെ നടന്നതിടയ്ക്ക് രണ്ട് ഡ്രൈവർമാർ എന്റെ കോട്ടേജിന് നേരെ നോക്കി നിൽക്കുന്നത് കാണ്ടത് ഞാൻ നോക്കുമ്പോൾ രണ്ടു ഗൗരിമാരും എന്നെ നോക്കി ബാൽക്കണിയിൽ നിൽക്കുന്നു.

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.