വസന്തം പോയതറിയാതെ -13 [ദാസൻ] 646

” എന്താണ് മാഡം എന്നോ. എന്റെ അമ്മയെ മാഡം എന്നൊന്നും വിളിച്ച കളിയാക്കരുത്. അമ്മയ്ക്ക് സ്വന്തമായി ഒരു പേരുണ്ട്, അത് വിളിച്ചാൽ മതി ”

ഞാനൊന്നും പറയാതെ നിന്നപ്പോൾ മോള്

” മതി മതി പണിയൊക്കെ അവസാനിപ്പിക്കുക, നമുക്ക് തിരിച്ച് ഫാം ഹൗസിലേക്ക് പോകാം ”

പണിയൊക്കെ അവസാനിപ്പിച്ച് മുരുകൻ അണ്ണനെ പറഞ്ഞ് ഏർപ്പാടാക്കി ട്രാക്ടർ വാങ്ങി ഞങ്ങൾ തിരിച്ചു. പോകുന്ന വഴി മോള് നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. ഇടക്ക്

” കാര്യം മൂന്നുനാലു ദിവസം ഞങ്ങൾ ഇവിടെയുണ്ടെങ്കിലും അമ്മക്ക് എന്തെങ്കിലും അത്യാവശ്യം ഓഫീസിൽ പോകേണ്ടി വന്നാൽ അച്ഛൻ കൊണ്ടു ചെന്നാക്കണം തിരിച്ച് കൊണ്ടുവരികയും ചെയ്യണം ”

അതിന് മറുപടി ഒന്നും പറഞ്ഞില്ല. ഫാം ഹൗസിൽ ചെല്ലുമ്പോൾ ഗൗരിയുടെ അമ്മ കൂടി അവിടെ ഉണ്ടായിരുന്നു. അപ്പോൾ കരുതിക്കൂട്ടിയുള്ള വരവാണ് മോളു കൂടി ഉള്ളതുകൊണ്ട് ഒഴിഞ്ഞുമാറാൻ പറ്റാത്ത അവസ്ഥയായി. എന്നെ കണ്ടതും അമ്മ

” എന്താണ് മോനെ സുഖമാണോ? ”

” ആ….. അമ്മേസുഖം തന്നെ ”

മോളെ ചൂണ്ടിക്കാട്ടിക്കൊണ്ട്

” മോളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞങ്ങൾ ഇങ്ങോട്ട് പോന്നത് ”

” അതിനെന്താ അമ്മേ, വാ……. അകത്തേക്ക് പോകാം ”

ഞങ്ങൾ നാലുപേരും കോട്ടയത്തിലേക്ക് കയറി പോകുന്നതിനിടയിൽ താര ജോലി ചെയ്യുന്നുണ്ടെങ്കിലും ആകാംക്ഷയോടെ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു. ഈ വന്നത് ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷയാണ് ആ മുഖത്ത്. ഞങ്ങൾ അകത്തു കയറിയതിനിടയിൽ പണിക്കാരികൾ രണ്ടു ബാഗുമായി വന്നു. ഞാൻ അമ്മയോട്

” ഒന്ന് വിശ്രമിക്കണമെങ്കിൽ ആകാം ”

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.