” പിന്നീട് വീട്ടുകാരാരും ചേട്ടന്റെ കല്യാണക്കാര്യത്തെക്കുറിച്ച് ചിന്തിച്ചില്ലേ ”
” ചിന്തിക്കുകയൊക്കെ ചെയ്തു പക്ഷേ, എനിക്ക് എന്റെ മോളെ വളർത്തിയെടുക്കണമായിരുന്നു. ”
” മോളുടെ അമ്മ നഷ്ടപ്പെട്ടതിന്റെ വിഷാദം ആയിരിക്കും ചേട്ടന്റെ മുഖത്ത് ”
ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല
” ശരി താരെ എനിക്ക് നല്ല ക്ഷീണമുണ്ട്, ഞാനൊന്ന് കിടക്കട്ടെ. നാളെ ജോയിനിങ് ഉണ്ടാകും ”
ഞാൻ അതു പറഞ്ഞു നേരെ കോട്ടേജിലേക്ക് നടന്നു. ബാക്കി കാര്യങ്ങളൊക്കെ നേരത്തെ പറഞ്ഞതു കൊണ്ട് ഒരു വിശദീകരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. രാവിലെ ഓഫീസിലെ സ്റ്റാഫുകൾ എത്തിയപ്പോൾ താരയെ ജോയിൻ ചെയ്യിക്കാനുള്ള നടപടികൾ തുടങ്ങി. ഞാനും അണ്ണന്മാരും തൊഴിലാളികളെയും കൊണ്ട് ഫാമിലേക്ക് ഇറങ്ങി. വിളവെടുപ്പും വളമിടുന്നതും ഒക്കെയായി സമയം പോകുന്നത് അറിയുന്നുണ്ടായിരുന്നില്ല ഉച്ചയ്ക്കുള്ള ഭക്ഷണം പണിസ്ഥലത്തേക്ക് എത്തി. ഫാമിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഭക്ഷണം ഇവിടെ നിന്നാണ്, വൈകുന്നേരം ചായ കുടിച്ചിട്ടാണ് എല്ലാവരും മടങ്ങുന്നത്. ജോലിയൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ചു ചെല്ലുമ്പോൾ താരയുടെ മുഖത്ത് സന്തോഷത്തിന്റെ പുത്തിരി നിറഞ്ഞിരുന്നു. കിടക്കുന്നതിനു മുമ്പ് മോള് വിളിച്ചിരുന്നു വിശേഷങ്ങളൊക്കെ പറഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞതാണ് ഞാൻ കിടന്നത്. ദിവസവും രാവിലെ ഞാൻ കൃഷി സ്ഥലത്തേക്ക് പോകും എല്ലാം കഴിഞ്ഞ് മടങ്ങിവരവ് വളരെ വൈകിയാണ്, അതുകൊണ്ട് താരയോട് അധികം സംസാരിക്കാൻ നിൽക്കാറില്ല. ദിവസങ്ങൾ കടന്നു പോകുന്നത് അറിയുന്നുണ്ടായിരുന്നില്ല. ഇന്ന് തിങ്കളാഴ്ച വൈകിട്ടാണ് പൂജ വെക്കുന്നത്, നാളെ രാവിലെ മോള് പുറപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്
ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
അതോ …!? എന്തായാലും
മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️
സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️