വസന്തം പോയതറിയാതെ -13 [ദാസൻ] 646

” കുറച്ചു ദിവസങ്ങൾ ആയല്ലോ ഇവിടെ നിന്നും പോയിട്ട് അതുകൊണ്ട്, ഫാമിലി കാര്യങ്ങൾ എങ്ങനെയൊക്കെയാണെന്ന് നോക്കാൻ പോയതാണ്. ”

അപ്പോഴേക്കും അവർക്കുള്ള ഭക്ഷണവുമായി രണ്ടു സ്ത്രീകൾ വന്നു. ഞാൻ അവരോട് പറഞ്ഞു

” അത് അകത്ത് ഡൈനിങ് ടേബിളിലേക്ക് വച്ചേക്കു ”

അവർ അത് വെച്ച് തിരിച്ചു പോയി.

” പോയി ഭക്ഷണം കഴിച്ച് കിടന്നോളൂ, ക്ഷീണം കാണില്ലേ ”

ഞാൻ അത് പറഞ്ഞു എന്റെ കോട്ടേജിലേക്ക് പോയി. കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി പുറത്തു വരുമ്പോൾ താര കോട്ടേജിന് വെളിയിൽ വരാന്തയിൽ നിൽപ്പുണ്ട്. ഞാൻ ചോദിച്ചു

” ഭക്ഷണം കഴിച്ചില്ലേ ”

” ഉവ്വ് ”

” പണിക്കാരികളോട് പറയാം, പാത്രങ്ങൾ എടുത്തുകൊണ്ടുപോകാൻ. ഞാൻ എന്നാൽ താഴേക്ക് ചെല്ലട്ടെ ”

” ചേട്ടന് ഞങ്ങളുടെ കൂടെ കഴിക്കാമായിരുന്നല്ലോ ”

” ഞാൻ സാധാരണ അവരുടെ കൂടെയാണ് കഴിക്കാറ്. ശരി, എന്നാൽ താര കിടന്നോളൂ ”

ഞാൻ താഴേക്ക് ഇറങ്ങി അണ്ണന്മാർ ഭക്ഷണം കഴിക്കാൻ എന്നെയും നോക്കിയിരിക്കുകയായിരുന്നു. മുറ്റത്ത് പന്തലിച്ചു നിൽക്കുന്ന ഒരു മരത്തിന് താഴെ ഓലകൊണ്ട് മേഞ്ഞ നാലുവശവും തുറന്നു കിടക്കുന്ന, ഒരു വലിയ ടേബിളിൽ 10 പേർക്കിരിക്കാവുന്ന തരത്തിലുള്ള ഒരു ഷെഡ്. മഴയുള്ള സമയം കവുങ്ങിന്റെ പീസുകൾ കൊണ്ട് നിർമ്മിച്ച ബ്ലൈൻഡേഴ്‌സ് നാലുവശവും ഇട്ടിട്ടുണ്ട്, മഴയില്ലാത്ത സമയം അത് ഉയർത്തി വെക്കും. ഞങ്ങൾ മൂന്നുപേരും ഭക്ഷണം കഴിക്കാൻ ഇരുന്നു.

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.