രുധിരാഖ്യം -8 [ചെമ്പരത്തി] 364

നേർത്ത തെന്നൽ ചെവിയിലേക്ക് അടിച്ചു കയറുന്നത് പോലെ ആണ് പറഞ്ഞതെങ്കിലും അതിൽ നിറഞ്ഞിരുന്ന ആശങ്കയും മറഞ്ഞിരുന്ന ദേഷ്യവും ഉൾക്കൊണ്ട ഇന്ദു പിന്നെ മിണ്ടിയില്ല. അവളുടെ മുഖത്തെ ചിരി മാഞ്ഞു പോയിരുന്നു. പൊള്ളി അടർന്ന അവന്റെ മുഖത്തേക്ക് നോക്കി നില്ക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

വിരൽ നീട്ടി അവന്റെ മുഖത്ത് ഒന്ന് തലോടുവാൻ അവൾ ആഞ്ഞെങ്കിലും ഏഥൻ മുഖം വെട്ടിച്ച് മുൻപോട്ടു നടന്നു.

തന്റെ കൈയ്യിൽ മുറുകിയ അവളുടെ പിടുത്തം വിടുവിക്കാൻ അവൻ ഒന്നുകൂടി ശ്രമിച്ചുവെങ്കിലും അവൾ അതിന് ഒരുക്കമായിരുന്നില്ല.

ചുറ്റും നോക്കി ജാഗ്രതയോടെ നടക്കുന്ന ഏഥന്റെ കൈ പിടിച്ച് അവൾ തലകുനിച്ച് മുന്നോട്ടേക്ക് നടന്നു. അവൻ തന്നെ വഴക്കുപറഞ്ഞതിലുപരിയായി മറ്റെന്തൊക്കെയോ ആയിരുന്നു അവളുടെ നെഞ്ചിനുള്ളിൽ അലയടിച്ചു കൊണ്ടിരുന്നത്.

ഇടതുവശത്ത് ചെങ്കുത്തായി നിൽക്കുന്ന പാറക്കല്ലുകളുടെ മറപറ്റി അവൻ പതിയെ അവളെയും കൊണ്ട് മുന്നോട്ടേക്ക് നീങ്ങി.
ഓരോ ചുവട് വെക്കുമ്പോഴും അവന്റെ കണ്ണുകൾ ശത്രുവിനെ തേടി പരക്കം പാഞ്ഞു കൊണ്ടിരിരുന്നു.

തലയ്ക്കുമുകളിൽ ഇലകൾകൊണ്ട് കോട്ട കെട്ടി നിൽക്കുന്ന മരക്കൊമ്പുകളിലൂടെ മിന്നാമിനുങ്ങിൻ വെളിച്ചം പോലെയുള്ള ചെറു വെളിച്ചങ്ങൾ അങ്ങോട്ടുമിങ്ങോട്ടും  പറന്നു കൊണ്ടിരുന്നു.

നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ കാഴ്ച മറച്ച ഇന്ദു ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല. നടക്കുന്ന വഴിയിൽ അവൾ വഴിയരികിൽ കിടന്ന ഒരു കല്ലിൽ തട്ടി മുൻപോട്ട് വേച്ച് പോയെങ്കിലും ഏഥൻ അവളുടെ കയ്യിൽ തൂക്കി പിടിച്ച് എന്നവണ്ണം നേരെ നിർത്തി.

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.