രുധിരാഖ്യം -5 302

പൂർവാധികം ശക്തിയോടെയും കോപത്തോടെയും ആണ് തിരിച്ചുവരവ് എങ്കിൽ  തടഞ്ഞുനിർത്താൻ നമ്മളെക്കൊണ്ട്  ഒരുപക്ഷേ കഴിഞ്ഞെന്നുവരില്ല…. അങ്ങിനെ വന്നാൽ അതീ ഗ്രാമങ്ങളുടെ എല്ലാം നാശത്തിലേ  ചെന്ന് അവസാനിക്കൂ…….ഇന്ദുവിൽ ഇപ്പോഴുള്ള മനുഷ്യ ഗുണങ്ങൾ കൊണ്ട് മാത്രമാണ് അവൾ അടങ്ങി നിൽക്കുന്നത്….. ഒരുപക്ഷേ സംഹാരത്തിന്റെ ലഹരി ഒരുതവണ അറിഞ്ഞുപോയാൽ പിന്നെയവളെ പിടിച്ചാൽ കിട്ടില്ല…. മാവികക്കൊപ്പം ഇന്ദുവും കൂടിച്ചേർന്നാൽ  വലിയൊരു ദുരന്തം നമ്മൾ നേരിടേണ്ടി വരും…… അതനുവദിച്ചുകൂടാ…. തടഞ്ഞേതീരൂ….. അതിപ്പോ നമ്മുടെ ജീവൻ കൊടുത്തായാലും……….”

അക്യുലയോട് പറഞ്ഞു നിർത്തിയ ശേഷമവൻ വിദൂരതയിലേക്കെങ്ങോ മിഴി നട്ട് അൽപനേരം നിന്നു.എന്തൊക്കെയോ  സംഘർഷങ്ങൾ അവന്റ മനസ്സിനെ മഥിക്കുന്നുണ്ടെന്നു ആർക്കും പെട്ടന്ന് മനസിലാകുമായിരുന്നു.

ഭക്ഷണം കഴിച്ചുകഴിഞ്ഞാ പാത്രങ്ങളും വൃത്തിയായി കഴുകി വച്ച ശേഷമവൻ തിരികെ വന്നിരുന്ന് താൻ അടയാളം വച്ച് മടക്കിവച്ച കട്ടിയേറിയ പുസ്തകം തുറന്നു.

കുറെയേറെ നേരത്തെ വായനയ്ക്കും കണക്കുകൂട്ടലുകൾക്കും ശേഷം അതിന്റെ നൂറ്റിയെട്ടാം താൾ അവൻ മറിച്ചതോടെ ആ പുസ്തകത്തിനു നടുവിൽ ഉണ്ടാക്കിയിരുന്ന ചെറിയൊരു ദ്വാരത്തിൽ വളരെ ചെറിയ, ഒരു കുന്നിക്കുരുവോളം മാത്രം വലിപ്പമുള്ള  മരതക രത്നം വെളിവായി!!.

ആ നട്ടുച്ച സമയത്തും അത് പ്രകാശം പരത്തി വെട്ടിത്തിളങ്ങി.!!
ചിറക് വിരിച്ച് നിന്നിരുന്ന അക്യുല ഭയത്തോടെ ചിറകുകൾ ചുരുക്കി നിലത്തേക്ക് പതിഞ്ഞിരുന്നു.

വീണ്ടും ഒരു താൾ മാത്രം മറിച്ച് രത്നത്തെ മൂടിയശേഷം ഏഥൻ അതിന്റെ മുകളിലേക്ക് തന്റെ വലതുകൈത്തലം

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.