രുധിരാഖ്യം -5 302

പറഞ്ഞശേഷമവൻ അവരെ നോക്കാതെ തിരിഞ്ഞു അകത്തേക്ക് നടന്നു.
താൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവൻ പറയുന്നതിലേക്ക് ശ്രദ്ദിച്ചു നിന്ന ഗിരീഷിനെ ഒന്ന് നോക്കിയ ഇന്ദു, അൽപ്പം പിന്നോക്കം മാറിയ ശേഷം തന്റെ കൈകൾ ഇരു വശത്തേക്കും വിടർത്തിപ്പിടിച്ചു.

പെട്ടന്ന് ഗിരീഷിനെ ഞെട്ടിച്ചു കൊണ്ട് അവൾക്ക് പിന്നിലായി രണ്ട് തൂവെള്ള ചിറകുകൾ വിടർന്നു!!
മാവികയിൽ കണ്ടത് പോലെയുള്ള പടച്ചട്ട ശരീരത്തെ മൂടി.നെറ്റിയിൽ സ്വർണക്കിരീടം പതിയെ തെളിഞ്ഞു വന്നു.

“വൂഷ്……”

ഗിരീഷിനെ ഒന്ന് നോക്കിയ ശേഷം,മൂർച്ചയേറിയ ആയുധം വായുവിൽ ഉണ്ടാക്കും പോലെയുള്ള ശബ്ദം ഉണ്ടാക്കിക്കൊണ്ടവൾ തന്റെ ചിറകടിച്ചു മുകളിലേക്കുയർന്നു ഞൊടിയിടയിൽ ദൂരെയെവിടെയോ മറഞ്ഞു.

ഗിരീഷ് തിരിഞ്ഞു നോക്കുമ്പോൾ ഏഥൻ പഴയതു പോലെ തന്നെ പുസ്തകത്തിനു മുന്നിൽ ഇരിപ്പുണ്ടായിരുന്നു.

******************

കുറച്ചധികം സമയത്തെ തേടലിനു ശേഷമാണ് ഇന്ദുവിന് മാവിക കിടക്കുന്ന സ്ഥലം കണ്ടെത്താൻ കഴിഞ്ഞത്.

കുറച്ചുകൂടി താഴേക്ക് പറന്നിറങ്ങിയ അവൾ അവിടുത്തെ കാഴ്ച കണ്ടു വിറങ്ങലിച്ചു നിന്നു.!!!!!

അവൾ കിടന്നിരുന്ന സ്ഥലത്ത് കൂട്ടം കൂടി നിൽക്കുന്ന ഒരുകൂട്ടം ഭീകര ജന്തുക്കൾ..!!!!!!

അവയുടെയെല്ലാം തന്നെ വായിൽ ഓരോ മാംസകഷ്ണങ്ങൾ  ഉണ്ടായിരുന്നു. അവയിൽ നിന്നു രക്തം ഇറ്റുവീണുകൊണ്ടിരുന്നു.

കിട്ടാത്തവ അതിനു വേണ്ടി കടിപിടി കൂടുന്നുണ്ടായിരുന്നു.!!!

“ആആആആആ…….. ”

ആ കാഴ്ച കാണാനാവാതെ അലറിക്കൊണ്ട് ഇന്ദു തന്റെ കണ്ണുകൾ പൊത്തി.

(തുടരും…..)

സ്നേഹപൂർവ്വം ?

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.