രുധിരാഖ്യം -5 302

പട്ടുപാവാടയും ബ്ലൗസും ഉടുത്ത്,ഇരു എളികളിലും കൈകൾ കുത്തി അല്പം ദേഷ്യത്തിൽ  തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ഇന്ദു!!

“ഹാ…. ഇതാര് ഇണ്ടുവോ….!!! എപ്പോ എത്തി??…. ഞാൻ കണ്ടില്ല…ഒന്ന് ചെറുതായി മയങ്ങിപ്പോയി….”

ചെറുതായിട്ടൊന്ന് അവളെ കളിയാക്കി എന്നവണ്ണം ചുണ്ടിൽ വിരിഞ്ഞ ഒരു കുസൃതി ചിരിയോടെ  ഏഥൻ ചോദിച്ചു.

” ഡോ….. തന്നെ ഞാൻ…ഇണ്ടു തന്റെ……..ഞാൻ എത്തിയത് എപ്പോഴായാലും ഇയാക്കെന്നാ….??”

വീണ്ടും അവൾ തെല്ലുപോലും സൗഹൃദം കാണിക്കാതെ കണ്ണുമിഴിച്ച് അവനെ നോക്കി.

” ഒന്നുല്ലാന്ന്…. ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു…”

തന്റെ ചിരിയണയാതെ തന്നെ ഏഥൻ തന്റെ ചെവിക്കു മുകളിലെ മുറിപ്പാടിൽ ഒന്ന് തലോടിക്കൊണ്ട് മറുപടി പറഞ്ഞു. അവളുടെ ശരീരത്തിൽ നിന്നും സാധാരണമായ, വശ്യമായ ഒരു സുഗന്ധം ഉയരുന്നത് അവന്റെ നാസിക പിടിച്ചെടുത്തു.

“മ്മ്മ്മ്മ്മ്മ്……… അതേ…..എനിക്കീ മൂന്നുനേരവും ഇങ്ങോട്ട് ഭക്ഷണം കൊണ്ടുവരുന്നത് ഒന്നും പറ്റുന്ന കാര്യമല്ല….. മര്യാദയ്ക്ക് അങ്ങോട്ട് വന്ന് കഴിച്ചോണം…. കേട്ടല്ലോ….”

ഒന്ന് അമർത്തി മൂളിയ ശേഷം അവൾ വീണ്ടും ഏഥന് നേർക്ക് ചാടിക്കടിച്ചു.

” അതിന് മൂന്നുനേരവും ഇയാൾ ഭക്ഷണം കൊണ്ടുവന്ന് ബുദ്ധിമുട്ടാൻ ഞാൻ പറഞ്ഞോ…??? രാവിലെ ഗിരീഷ് അല്ലേ കൊണ്ടുവന്നത്…. അതേപോലെ അവന്റെ കയ്യിൽ കൊടുത്തു വിട്ടാൽ മതി…. താൻ കൊണ്ടുവരണ്ട…….”

അല്പം ശുണ്ഠിയോടെ ഏഥനും തിരിച്ചടിച്ചു.

“അതെന്നാ  ഞാൻ കൊണ്ടുവന്നാൽ കഴിക്കാതിരിക്കാൻ ഇയാൾക്ക് വല്ല അയിത്തവും ഉണ്ടോ…..??

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.