രുധിരാഖ്യം -5 302

” ഗിരി….. അവളെ രക്ഷിച്ചില്ലെങ്കിൽ  ഒരുപക്ഷേ നാളെ പ്രഭാതം കാണാൻ ഞാനോ നീയോ ഈ നാടുകളോ ഒന്നും ഉണ്ടാകില്ല…… നീ എന്താ വിചാരിച്ചത് അവൾ ഇല്ലാതായാൽ  എല്ലാം അങ്ങ് അവസാനിക്കും എന്നോ….??  ഒന്നും അവസാനിക്കില്ല…. പകരം അതൊരു വലിയ നാശത്തിന്റെ തുടക്കം മാത്രമായിത്തീരും…. ”

ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഏഥൻ നിർത്തി.

” നീ എന്തു പറഞ്ഞാലും ഞാൻ അതിനു സമ്മതിക്കില്ല ഏഥൻ…. ”

ഗിരീഷിന്റെ ശബ്ദം അല്പം കൂടി ദേഷ്യം പിടിച്ചുയർന്നു.

” ഗിരി…. ഞാൻ നിന്നോട് പറഞ്ഞു… ഇപ്പോൾ അവൾക്കെങ്ങാനും അവിടെ കിടന്ന് എന്തെങ്കിലും സംഭവിച്ചാൽ, അടുത്ത നിമിഷം അവളുടെ സൈന്യം മുഴുവൻ ഈ നാട്ടിലേക്ക് എത്തും. പിന്നെ ഞാൻ പറയേണ്ടല്ലോ….???? മാവികയും അവളുടെ ഒരു വ്യാളിയും കൂടി കുറച്ച് സമയം കൊണ്ട് കാണിച്ചു കൂട്ടിയത് മൊത്തം നീ അറിഞ്ഞതല്ലേ…. അതേപോലെ ഒരു സൈന്യം മുഴുവൻ വന്നാലുള്ള അവസ്ഥ എന്തായിരിക്കും എന്ന് നിനക്ക് ഞാൻ ഇനി പറഞ്ഞു തരണോ…..??? പിന്നെ ഒന്നുകൂടി നീ മനസ്സിലാക്കണം….. അവളുടെ കണ്ണിൽ, അവളുടെ നീതിയിൽ തെറ്റ് ചെയ്തു എന്ന് ബോധ്യം ഉള്ളവരെ മാത്രമേ അവൾ കൊന്നിട്ടുള്ളൂ…. ബാക്കി ഒരാളെ പോലും അവൾ തൊട്ടിട്ടില്ല ഇതുവരെ… പക്ഷേ അവൾക്ക് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ അതൊന്നും ആയിരിക്കില്ല നടക്കുന്നത്….അതുകൊണ്ടുതന്നെ ഇനി  പാഴാക്കുന്ന ഓരോ നിമിഷത്തിനും ഉള്ള വില ഒരുപക്ഷേ ഇവിടെയുള്ള ഓരോരുത്തരുടെയും ജീവൻ ആയിരിക്കാം…… ”

ഏഥന്റെ ശബ്ദം അതീവ ഗൗരവത്തിൽ, മൂർച്ചയേറിയതായിരുന്നു.

” അതിനു ഞാൻ ഇനി എന്ത് ചെയ്യണം എന്നാ നീ പറയുന്നത് ഏഥൻ….?? ”

ആകെ ഹതാശനായെന്നപോലെ തളർന്ന മട്ടിലായിരുന്നു ഗിരീഷിന്റെ ചോദ്യം.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.