രുധിരാഖ്യം -5 302

അവളുടെ പുറത്ത് നഖങ്ങൾ ആഴ്ത്തി നിന്നിരുന്നത് ഭീമാകാരമായ ഒരു പക്ഷി ആയിരുന്നു!!!!
കറുത്തിരുണ്ടവണ്ണമുള്ള അതിന്റെ ചിറകുകളുടെ അറ്റത്തുള്ള തൂവലുകൾ ചുവപ്പുനിറം ആയിരുന്നു.

അവിടമെങ്ങും ഇരുട്ട് പടർത്തി പടർന്നു നിന്ന രണ്ടു വലിയ ചിറകുകൾക്ക് തൊട്ടുപിന്നിലായി രണ്ടു ചെറിയ ചിറകുകൾ കൂടി അതിനുണ്ടായിരുന്നു.
അതിനപ്പുറത്തായി വാലു പോലെ  വെളുത്ത രണ്ടു തൂവലുകൾ നീണ്ടുനിന്നു.

അതീവ മൂർച്ചയേറിയ കൊക്കുകൾക്ക് തൊട്ടുപിന്നിലായി തീഷ്ണമായ രണ്ട് കണ്ണുകളും അവയ്ക്ക് മുകളിലായി കിരീടം പോലെയുള്ള ഒരു പൂവും ഉണ്ടായിരുന്നു. കൂർത്തുമൂർത്ത  നഖങ്ങൾ നിറഞ്ഞ അതിന്റെ കാലുകൾ ഒരു കാട്ട്കുതിരയുടെ കാലുകൾ പോലെ ശക്തിയേറിയവ ആയിരുന്നു.

ആ നടുക്കം ഒരു വിറയൽ ആയി അവളുടെ ശരീരമെങ്ങും പടർന്നതറിഞ്ഞ ആ ജന്തു വീണ്ടും അവളുടെ കൈപ്പലകയിലേക്ക് തന്റെ നഖങ്ങളെ ആഴ്ത്തിയ ശേഷം അവളുടെ ഇടത് തോളിന് മുകളിലുള്ള മാംസം കൊത്തിപ്പറിച്ചു വിഴുങ്ങി.

“ആാാാഗ്രാആആആ….. ”

മാവിക അലറിക്കരഞ്ഞു കൊണ്ട് പിടഞ്ഞുവെങ്കിലും അതിന്റെ കൈകൾ തട്ടി മാറ്റുന്നത് പോയിട്ട് തന്റെ ശരീരം നന്നായിട്ട് ഒന്ന് അനക്കാൻ പോലും കഴിയാത്ത പോലെ അവൾ അശക്തയായിരുന്നു.

അടുത്ത തവണ വിലാര കൊത്തിപ്പറിച്ചത് മാവികയുടെ നഗ്നമായ പിൻതുടയിലെ മാംസം ആയിരുന്നു.

ഒന്നവൾ കാലിട്ടടിച്ച് പിടഞ്ഞതോടെ, വിലാര തന്റെ നഖങ്ങൾ  അവളുടെ തോൾ പലകയിലേക്ക് കൂടുതൽ ഇറക്കിക്കൊണ്ട് അവളുടെ വലതു തോളിലെ മാംസത്തിലേക്ക് കൊക്കുകൾ ഇറക്കി.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.