രുധിരാഖ്യം -5 302

പിന്നെ വീട്ടില് ഭക്ഷണം ഉണ്ടാക്കുന്നത് ഗിരീഷ് അല്ല…ഞാനാ…. അപ്പോ ഗിരീഷ് വിചാരിച്ചാൽ അത് തന്നെ പാത്രത്തിൽ കയറി ഇങ്ങോട്ട്  വരികയൊന്നുമില്ല….മ്ഹും…”

ഏഥന്റെ  മറുപടിയിൽ മുഖം അല്പം മങ്ങിയ ഇന്ദു ഏതാനും നിമിഷം നിശബ്ദതയായിരുന്ന ശേഷം പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി മുരണ്ടു കൊണ്ട് കുറുമ്പോടെ  നിലത്ത് ആഞ്ഞുചവിട്ടി.

“ഞാൻ തന്നോട് ഒന്നും പറഞ്ഞില്ല…. തന്നോട് ഭക്ഷണം കൊണ്ടുവരാനും ഞാൻ ആവശ്യപ്പെട്ടിട്ടുമില്ല.. തിരികെ കൊണ്ടുപോയിക്കോളൂ…. ഞാൻ മറ്റെന്തെങ്കിലും മാർഗം കണ്ടെത്തിക്കോളാം….”

തന്റെ മുഖത്തെ ചിരി മാഞ്ഞ ഏഥൻ ഇത്തിരി കടുപ്പിച്ചു തന്നെ അവളെ നോക്കി.

” എന്നിട്ട് വേണം കൂട്ടുകാരനെ പട്ടിണിയിട്ടു എന്നും പറഞ്ഞ് ഏട്ടന്റെ കയ്യിൽ നിന്ന് എനിക്ക് വഴക്ക് കേൾക്കാൻ……ദേ… മര്യാദയ്ക്ക് എഴുന്നേറ്റ് കഴിച്ചോ….തിരിച്ചു കൊണ്ടോണം പോലും… അപ്പോ ഇതും കെട്ടിച്ചോന്ന് ഇവിടം വരെ വന്ന ഞാൻ  പൊട്ടി… അല്ലേ….???”

പൊടുന്നനെ ദേഷ്യം കയറിയ ഇന്ദു താൻ കൊണ്ടുവന്ന ഭക്ഷണ പാത്രങ്ങളിലേക്ക് നോക്കിയശേഷം ഏഥന് നേർക്ക് വിരൽ ചൂണ്ടി ചീറി.

അവന്റെ സാമീപ്യം അറിഞ്ഞതിനാൽ ആകണം അവളുടെ കൈത്തണ്ടയിൽ ചുറ്റി കിടന്ന സ്വർണ വളയിലെ വ്യാളിത്തലകളിലെ കണ്ണുകൾ ഒന്ന് വെട്ടിതിളങ്ങി.

” അതെ…. ഞാൻ പോവുവാ…. ഭക്ഷണം കഴിച്ചിട്ട് പാത്രം ഇവിടെ വച്ചേരെ… കഴുകുകയൊന്നും വേണ്ട.. ഞാൻ വന്നിട്ട് കഴുകിക്കോളും….കേട്ടല്ലോ..???  പിന്നെ വൈകുന്നേരം ചായ ഏട്ടന്റെ കയ്യിൽ കൊടുത്തു വിട്ടാൽ മതിയോ …?? ”

ഏഥൻ ഒന്നും മറുപടി പറയാതെ തന്റെ മുഖത്തേക്ക് തന്നെ തറപ്പിച്ച്  നോക്കി ഇരിക്കുന്നത് കണ്ട ഇന്ദു തിരികെ നടക്കുന്നതിനിടയിൽ

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.