രുധിരാഖ്യം -5 302

” അപകടത്തിലോ…….?????? ”

പൊടുന്നനെ ഒന്ന് ഞെട്ടിയ ഇന്ദുവിന്റെ മുഖം വലിഞ്ഞു മുറുകി. കണ്ണുകൾ കുറുകി,അവളുടെ ശബ്ദം ശത്രുവിനെ കണ്ട ഒരു വന്യ മൃഗത്തിന്റെ മുരളൽ പോലെ ആയിതീർന്നു.

” അവളെ……. അവളെ ഒരു ജന്തു ആക്രമിച്ചു…. തിരികെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….. നമ്മൾ താമസിക്കുന്തോറും അവളുടെ ജീവൻ അപകടത്തിൽ ആണ്…. ”

അല്പം ശബ്ദംതാഴ്ത്തി പറഞ്ഞു അവന്റെ വാക്കുകളിൽ ചെറിയൊരു കുറ്റബോധം നിഴലിച്ചിരുന്നത് ഇന്ദു അതിവേഗം മനസ്സിലാക്കി.

” നീ….. നീ കാരണം ആണ് അവൾ ഇപ്പോൾ ഈ അവസ്ഥയിൽ ആയത്…. നീ ആണ് അവളെ ഇങ്ങനെ ആക്കിയത്….. കൊല്ലും നിന്നെ ഞാൻ…. ”

ഒരു അലർച്ച പോലെ പറഞ്ഞു കൊണ്ട് അവൾ ഏഥന്റെ കഴുത്തിൽ, അവന് എന്തെങ്കിലും പറയാൻ ആകാത്ത വിധം  പിടിമുറുക്കി.

“ഇന്ദൂട്ടീ….. ഏഥന് എന്തെങ്കിലും സംഭവിച്ചാൽ അവളെ രക്ഷിക്കാൻ നമുക്ക് ആവില്ല….. അതുകൊണ്ട് മോള് പിടിവിട്….”

ഗിരീഷ്, ചുവന്ന് തുറിച്ച ഏഥന്റെ കണ്ണുകളിലേക്ക് ഭീതിയോടെ നോക്കി, ഇന്ദുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവളോട് കെഞ്ചിപറഞ്ഞു.

അൽപ നിമിഷം ഒന്ന് ചിന്തിച്ചു നിന്ന ഇന്ദു പതിയെ ഏഥന്റെ കഴുത്തിൽ നിന്ന് പിടി വിട്ടതോടെ അവൻ ചുമച്ചു കൊണ്ട് കുനിഞ്ഞു നിന്നു.

” ഞാൻ എന്താ ചെയ്യണ്ടേ……??? ”

ദേഷ്യത്തോടെ അല്ലെങ്കിലും വല്ലാതെ മുഴുകിയിരുന്നു ആളുടെ ശബ്ദം.

ചുമ നിർത്താൻ ആകാതെ നിവർന്നുനിന്ന് പല്ലുകൾ കടിച്ചമർത്തിയ ഏഥൻ ഇടതു കൈ നീട്ടി അവളുടെ കയ്യിൽ താൻ ഇട്ട വളയിൽ പിടിമുറുക്കി.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.