രുധിരാഖ്യം -5 302

മുൻപിൽ തുറന്നു വച്ച വലിയ പുസ്തകത്തിലേക്ക് കൈ അമർത്തി പിടിച്ചു കൊണ്ട് ധ്യാനിച്ചിരിക്കുന്ന ഏഥനെ കണ്ടതോടെ ഇന്ദു വിളിക്കാൻ വേണ്ടി വാ തുറന്നെങ്കിലും, അവൾ എന്തെങ്കിലുമൊന്ന് ഒപ്പിക്കും എന്ന് പ്രതീക്ഷിച്ചു തന്നെ നിന്നിരുന്ന ഗിരീഷ് പെട്ടെന്ന് അവളുടെ വായ പൊത്തി.

ഇത്തിരി നേരം കഴിഞ്ഞു ഗിരീഷ് പിടിവിട്ടതോടെ നേരെ നിന്ന ഇന്ദുവിന്റെ കണ്ണുകൾ ഷർട്ട് ഇടാതെ ഇരുന്നിരുന്ന ഏഥന്റെ ബലിഷ്oമായ ശരീരത്തിൽ ഒന്നുടക്കി.

“ങ്ഹാ….ഇത്ര പെട്ടെന്ന് എത്തിയോ….?”

അൽപസമയത്തിനുശേഷം കണ്ണുതുറന്ന് മുൻപിൽ നിൽക്കുന്ന അവരെ കണ്ട് ഏഥൻ ഒരു ചിരിയോടെ  അവർക്ക് പിന്നിലേക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

“എന്നാ പെട്ടന്ന് എത്തണ്ടായിരുന്നോ….? നോക്കണ്ട….. ഞങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളൂ…..”

അവന്റെ ചോദ്യം ഇഷ്ടപ്പെടാത്ത പോലെ   മുഖം ചുളിച്ചു കൊണ്ട് ഇന്ദു ഏഥനെ നോക്കി.

” അതെന്താ ഗിരി ഗൗരിയെ അവിടെ ഒറ്റയ്ക്ക് നിർത്തിയത്….??അവളെ കൂടി കൂട്ടത്തില്ലായിരുന്നോ……???”

തൊട്ടപ്പുറത്ത് ഊരി വച്ചിരുന്ന ഷർട്ട് എടുത്തിടുന്നതിനിടയിൽ,അൽപം ഗൗരവത്തിൽ ആയിരുന്നു ഏഥന്റെ ചോദ്യം.

” അവൾ വന്നില്ലെങ്കിൽ ഇയാൾക്ക് ഇപ്പോ എന്നാ…..?? ഞങ്ങളെ വിളിച്ചതിന്റെ കാരണം എന്താണെന്ന് പറ…. ഇല്ലേ അത്താഴം കഴിക്കാൻ അങ്ങോട്ട് വരേണ്ടിവരും…ഞാൻ കൊണ്ട് തരില്ല… ”

വീണ്ടും അവൾ ഏഥന് നേർക്കു ചാടികടിച്ചു.

“ഇന്ദു…… മാവിക….. അവൾ അപകടത്തിലാണ്…. ഇനി താമസിച്ചാൽ ഒരുപക്ഷേ അതിന്റെ പരിണിതഫലം എന്താകുമെന്ന് എനിക്ക് പറയാൻ കഴിയില്ല….”

താൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങിയ ഏഥൻ അവർക്ക് മുന്നിൽ ചെന്ന് തന്റെ ഇരുകൈകളും നെഞ്ചിൽ കെട്ടി നിന്നു.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.