രുധിരാഖ്യം -5 302

” അത്രപെട്ടെന്ന് ഇനി അവളെ ആർക്കും തൊടാൻ കഴിയില്ല പക്ഷേ…. അവൾ അവിടെ കിടക്കുന്ന ഓരോ നിമിഷവും ആപത്ത് നമുക്കാണ്…. ഇപ്പോൾ ചെയ്യാൻ കഴിയുന്നത് ഒരാൾക്ക് മാത്രമേയുള്ളൂ….. ഇന്ദുന്….”

“ഇന്ദുനോ…..???!!!!!!!!!!”

നടുക്കവും ആശ്ചര്യവും എല്ലാം കൊണ്ട് ഗിരീഷിനെ കണ്ണ് തുറിച്ചിരുന്നു.

“മ്മ്മ്മ്മ്…… ഇപ്പോൾ അവളെ അവിടുന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെങ്കിൽ അത് ഇന്ദുവിനെ കൊണ്ട് മാത്രമേ കഴിയൂ…. പക്ഷേ നീ സമ്മതിക്കാതെ ഞാനത് ചെയ്യില്ല…”

“ഏഥൻ…. എടാ…ഇന്ദു….അവൾക്ക് എന്തെങ്കിലും…..”

അവൻ പൂർത്തിയാകാതെ തികഞ്ഞ സന്ദേഹത്തിൽ ഏഥനെ നോക്കി.

” അവൾക്കൊന്നും സംഭവിക്കില്ല ഗിരി…. അത് നിനക്ക് അറിയാവുന്നതല്ലേ….? ”

തികഞ്ഞ ആത്മവിശ്വാസത്തോടെ കൈകൾ നെഞ്ചിൽ കെട്ടിയായിരുന്നു ഏഥന്റെ മറുപടി.

“ഏഥൻ….. എനിക്ക് നിന്നെ വിശ്വാസമാണ്…. നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്…”

ചെറിയൊരു നീർത്തിളക്കതോടെ ആണെങ്കിലും പ്രതീക്ഷ നിറഞ്ഞ കണ്ണുകളാൽ ഗിരീഷ് ഏഥനെ നോക്കി.

“ഇന്ദുട്ടീ…….”

പിന്തിരിഞ്ഞ് കളപ്പുരയിലേക്കുള്ള വഴിയെ നടക്കുന്ന ഏഥനെ നോക്കിക്കൊണ്ട് ഗിരീഷ് നീട്ടിവിളിച്ചു.

“എന്തുവാ ഏട്ടാ…?? മുറ്റത്തുനിന്ന് ഈ കൂവണത് എന്തിനാ…?”

അൽപ്പം കഴിഞ്ഞു അവനെ നോക്കി  കണ്ണു കൂർപ്പിച്ച് മുറ്റത്തേക്കിറങ്ങി വന്നു കൊണ്ടായിരുന്നു അവളുടെ ചോദ്യം. അവളുടെ തൊട്ടു പിന്നാലെ ഗൗരിയും അവർക്കരികിലേക്കിറങ്ങി വന്നു.

” ഗൗരിയെ…..ഞാനും ഇന്ദൂം കൂടി ഒന്ന് കളപ്പുര വരെ പോയിട്ട് വരാം.. അപ്പോഴേക്കും മോള് അമ്മയുടെ കൂടെ അടുക്കളയിൽ ഒന്ന് സഹായിക്ക്ട്ടോ….. “

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.