രുധിരാഖ്യം -5 302

എല്ലാം തോൾസഞ്ചിയിൽ ആക്കിയ അവൻ അത് കളപുരയിലെ ഒഴിഞ്ഞുകിടന്ന മുറിയുടെ ഭിത്തിയിൽ തറച്ചു വെച്ച ആണിയിൽ തൂക്കിയിട്ട ശേഷം മുറി പുറത്ത് നിന്നു പൂട്ടി അതിവേഗം ഗിരീഷിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

അവന് ഒരു സംരക്ഷണ കവചം ഒരുക്കി എന്ന പോലെ അക്യുല അവന്റെ തൊട്ടു മുകളിൽ ഉണ്ടായിരുന്നു.

“ഏഥൻ….!! എടാ ഞാൻ അങ്ങോട്ടേക്ക് വരാൻ തുടങ്ങുവായിരുന്നു. ഒന്ന് രണ്ടു പേരെ കാണേണ്ട ആവശ്യം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഒന്ന് പുറത്തു പോയതായിരുന്നു….. ഇപ്പോ എത്തിയതേയുള്ളൂ….”

ചെറിയൊരു കിതപ്പോടെ തന്റെ അടുത്തേക്ക് എത്തിയ ഏഥനെ നോക്കി ഗിരീഷ് തെല്ല് അമ്പരപ്പോടെ പറഞ്ഞു.

” ഗിരി…… എടാ അത്…..ചെറിയൊരു പ്രശ്നമുണ്ട്…… മാവിക… ”

അവൻ പറഞ്ഞു പൂർത്തിയാക്കാതെ ഗിരീഷിനെ നോക്കി.

” ഈശ്വരാ….. അവൾ വീണ്ടും വന്നോ….???? ”

നെഞ്ചിൽ കൈവെച്ചു കൊണ്ട് ചോദിച്ച അവന്റെ സ്വരം ഒരു കരച്ചിലോളം എത്തിയിരുന്നു.

“എടാ അതല്ല മാവിക… അവൾ അപകടത്തിലാണ്…. ഇപ്പോൾ അവിടുന്ന് രക്ഷിച്ചില്ലെങ്കിൽ അവളുടെ ജീവൻ അപകടത്തിലാവും….”

ഒന്ന് പരുങ്ങിയ ശേഷമാണ് ഏഥൻ ബാക്കി പറഞ്ഞത്.

“ഏഥൻ…..!!!! നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…!! ചാവുകയാണെങ്കിൽ അവിടെ എങ്ങാൻ കിടന്നു ചാവട്ടെ… ഈ നാട് രക്ഷപ്പെടുമല്ലോ…. അവൻ രക്ഷിക്കാൻ പോകാൻ നിൽക്കുന്നു……”

ഒരു അമ്പരപ്പോടെ സ്വരം ഉയർത്തിയ ഗിരീഷിന്റെ ശബ്ദത്തിൽ അവസാനമായപ്പോഴേക്കും ദേഷ്യം കയറിയിരുന്നു.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.