രുധിരാഖ്യം -5 302

ഒരു അലർച്ച പോലെ ആണ് കണ്ണുകളടച്ച് കിഴക്കോട്ട് കൈ നീട്ടി കൊണ്ട് ഏഥൻ ചോദിച്ചത്.

അത് കേട്ടിട്ട് എന്നവണ്ണം മാവികയെ ഇട്ടിരുന്ന മരത്തിന്റെ കുറച്ച് അപ്പുറം മാറി നിന്നിരുന്ന, മുൻപ് മാവികയെ കടിച്ചു തൂക്കി അവിടെ കൊണ്ട് ഇട്ട, കുതിരയുടെയും ചെന്നായയുടെയും കൂടിച്ചേർന്ന രൂപമുള്ള മൃഗം ഒന്ന് പരുങ്ങി തലതാഴ്ത്തി.

ഒരു നിമിഷം അങ്ങനെ നിന്ന ശേഷം അത് തന്റെ കുളമ്പുകൾ അമർത്തി ചവിട്ടി മുന്നോട്ടേക്ക് പാഞ്ഞു.

മരത്തിന് അടുത്തെത്തിയ സികാ അവിടെയൊന്നു നിന്നശേഷം തന്റെ മൂക്ക് വിടർത്തി മണം പിടിച്ചുകൊണ്ട് വീണ്ടും മാവിക പോയ വഴിയെ മുന്നോട്ടേക്ക് പാഞ്ഞു.

ഒടുവിൽ അത് അവളെ ചെമ്പാ നദിയുടെ കരയിൽ കണ്ടെത്തുമ്പോൾ, അവളിൽ നിന്ന് പാതിയോളം  രക്തം ഊർന്ന് അവിടെയുള്ള മണലിൽ  ചേർന്നിരുന്നു.

സികാ അവിടെ എത്തുമ്പോഴേക്കും കനത്ത പുക അവിടെനിന്ന് ഒഴുകി മാറി.

അവൾക്കരികെ,ആ മണലിൽ ഒന്ന് കൈകളിട്ട് മാന്തിയ ശേഷം സികാ ചീറ്റി കൊണ്ട് ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഒന്നുകൂടി അത് ചീറിക്കൊണ്ട് ചീറ്റിയതോടെ കനത്ത പുകപോലെ നീരാവി അതിന്റെ മൂക്കിൽ നിന്ന് പുറത്തേക്ക് വമിച്ചു.

അതിന്റെ ചൂടേറ്റതിനാൽ ആകണം മാവിക ഒന്ന് ഞരങ്ങി. ആ ഞരക്കം കാതിൽ പതിച്ച സികാ തന്റെ മുൻകാലുകൾ ഉയർത്തി മുകളിലേക്ക് പൊങ്ങിയ ശേഷം ഒന്ന് ഉച്ചത്തിൽ ചീറി.

ആ ചീറൽ തന്റെ ചെവിയിൽ എത്തിയെന്നപോലെ ഏഥന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

പിന്നെ ഒട്ടും സമയം കളയാതെ തന്റെ പുസ്തകവും മറ്റ് സാധനങ്ങളും

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.