രുധിരാഖ്യം -5 302

ആ വിഷസർപ്പം തന്റെ വലിയ പത്തി വിടർത്തി അവളെ ആഞ്ഞു കൊത്തിയെങ്കിലും ആ പല്ലുകൾ അവളുടെ ദേഹത്ത് തൊടുന്നതിനു മുൻപേ അവളുടെ നെറ്റിയിലെ കിരീടത്തിൽ ഏഥൻ വച്ച മഞ്ഞനിറമുള്ള രത്നം കടുത്ത പ്രകാശം പരത്തി ഒന്ന് വെട്ടി തിളങ്ങിയശേഷം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

പൊട്ടിത്തെറിച്ച രത്നത്തിന്റെ ചീളുകളിൽ ഒന്ന് ഒരു അസ്ത്രം കണക്കെ ആ വിഷ സർപ്പത്തിന്റെ വിടർത്തി പിടിച്ച പത്തി തകർത്തുകൊണ്ട്  മരത്തിന്റെ ഉൾവശത്ത്, അവൾക്കെതിരെയുള്ള ഭാഗത്ത് ചെന്ന് തറച്ചു.

പത്തിയിലൂടെ അപ്പുറം കടന്നു പോകാതെ തറഞ്ഞിരുന്ന ഒരു ചീള് പതിയെ അതിന്റെ രക്തത്തിൽ ലയിച്ചതോടെ, ഭീമാകാരനായിരുന്ന സർപ്പം കരിഞ്ഞുണങ്ങി കത്തിക്കരിഞ്ഞ ഒരു തീപ്പെട്ടിക്കൊള്ളിക്ക് സമമായി തീർന്നു.

കണ്ണിൽ പകയുടെ തിളക്കവുമായി മാവിക കണ്ണുകൾ വലിച്ചു തുറന്നു.
അടുത്ത നിമിഷം ഒറ്റകുതിക്കലിൽ മരത്തിന്റെ പൊട്ടിനുള്ളിലൂടെ വെളിയിൽ കടന്ന അവൾ  തന്റെ ഇരുകൈകളും ഇരുവശത്തേക്കും വിടർത്തി പിടിച്ചു.

സർപ്പത്തിന്റെ വിഷമേറ്റ് കറുത്തുപോയ ജലം അവളുടെ ശരീരത്തിൽ നിന്ന് നിലത്തേക്ക് ഊർന്നുവീണു.

അവളുടെ മനോഹരമായ ശരീരത്തിൽ വിഷം  തൊട്ട സ്ഥലങ്ങളിലെല്ലാം അവിടവിടെയായി പൊള്ളലേറ്റ പോലെ പാടുകൾ ഉണ്ടായിരുന്നു.

അവളുടെ ദേഹത്തിൽ നിന്ന് ഊർന്നുവീണ വെള്ളം തട്ടിയ സ്ഥലത്ത്  ഉണ്ടായിരുന്ന പുൽച്ചെടികൾ എല്ലാം കരിഞ്ഞുണങ്ങി.

കണ്ണുകളിൽ നിറഞ്ഞ കടുത്ത കോപത്തോടെ ദേഹം ഒന്ന് കുടഞ്ഞിട്ടവൾ തന്റെ ആയുധത്തിന് വേണ്ടി ആകാശത്തിലേക്ക് കൈയുയർത്തി.

പക്ഷേ അവളെ അമ്പരപ്പിച്ചുകൊണ്ട് അവളുടെ ചിറകുകളോ, ശരീരത്തെ മൂടി നിന്നിരുന്ന പടച്ചട്ടയോ, ഏത് ആപത്തിൽ നിന്നും അവളെ സംരക്ഷിച്ചു കൊണ്ടിരുന്ന ആയുധങ്ങളോ അവളെ തേടിയെത്തിയില്ല.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.