രുധിരാഖ്യം -5 302

ഓടുന്നതിനിടയിൽ തന്നെ അവൻ കണ്ടു, ഒരു കൈ നിവർത്തി പിടിച്ചാലുള്ള  വീതിയിൽ അങ്ങ് ദൂരെ നിന്ന് മുതൽ ഇങ്ങു വരെ തലയുയർത്തി നിന്നിരുന്ന നെൽച്ചെടികൾ കരിഞ്ഞുണങ്ങി പോയിരുന്നത്.

താൻ ധരിച്ചിരുന്ന ഷർട്ട് വലിച്ചൂരി എറിഞ്ഞ അവൻ ഒരു പൊൻമാൻ കണക്കേ ഇരുകൈകളും മുന്നോട്ടു പിടിച്ച് വെള്ളത്തിലേക്ക് കുതിച്ചു.

അൽപനേരം വെള്ളത്തിൽ മുങ്ങി കിടന്നതോടെ ശരീരത്തിലേക്ക് തണുപ്പ് തട്ടിയതിനാൽ പൊള്ളൽ ഒട്ടൊന്ന് കുറഞ്ഞ ഏഥൻ തല വെള്ളത്തിനുമുകളിൽ കൊണ്ടുവന്ന് ശ്വാസം വലിച്ചെടുത്തു.

അൽപ്പനേരം കൂടി വെള്ളത്തിൽ കിടന്ന ശേഷം പാതിവഴിയിൽ ഊരിയെറിഞ്ഞ ഷർട്ടും എടുത്തിട്ടു തിരികെയെത്തിയ ഏഥനെ അമ്പരപ്പിച്ചുകൊണ്ട് കളപ്പുരയുടെ ഒരു വശത്തെ ഭിത്തി തീയേറ്റെന്നവണ്ണം കരിഞ്ഞു പോയിരുന്നു!!!.

“അപകടം……”

വീണ്ടും അവന്റെ മനസ്സ് മന്ത്രിച്ചതോടെ അവൻ അതീവ ജാഗരൂകനായി.

ഏഥൻ വേഗം ഇട്ടിരുന്ന വസ്ത്രങ്ങൾ മാറി ഒരു തോർത്ത് എടുത്തു ദേഹം തുടച്ചു വൃത്തിയാക്കി വേറെ ഒരു ജോഡി ഡ്രസ്സും എടുത്തിട്ട് കളപ്പുരയുടെ ഉമ്മറത്തേക്ക് തന്നെ തിരികെ എത്തി.

കയ്യിലിരുന്ന തോൾസഞ്ചിയിൽ നിന്ന് അവൻ നേരത്തെ എടുത്ത കട്ടിയേറിയ പുസ്തകവും മറ്റു ചില വസ്തുക്കളും പുറത്തേക്ക് എടുത്തുവച്ചു.

ഏതാനും നിമിഷങ്ങൾ ധ്യാനനിരതനായി ഇരുന്ന അവൻ തന്റെ മുന്നിൽ ഇരുന്ന പുസ്തകം നിവർത്തിവെച്ച് മരതകരത്നത്തെ അതിന്റെ ഒരു താൾ കൊണ്ട് മൂടിയശേഷം അതിന്മേൽ കൈത്തലം അമർത്തി.

അവന്റെ കണ്ണുകൾ പാതിയടഞ്ഞതോടെ അവൻ മറച്ചുപിടിച്ച കൈപ്പത്തിക്ക് ഉള്ളിലൂടെ മരതക വർണ്ണത്തിലുള്ള

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.