രുധിരാഖ്യം -5 302

വെള്ളത്തിലേക്ക് എന്തോ പടരുന്നത് അറിഞ്ഞ് മാവിക ഞെട്ടി കണ്ണ് തുറന്നപ്പോൾ മുൻപിലുള്ള വിഷ സർപ്പത്തെ കണ്ടുവെങ്കിലും തിരിച്ചൊന്നും ചെയ്യാൻ കഴിയാത്ത പോലെ അവൾ തീർത്തും ദുർബലയായിരുന്നു.

ഇരയെ കണ്ടതുപോലെ സർപ്പം അവൾക്ക് നേരെ പതിയെ തന്റെ കൊടിയ വിഷമാർന്ന പല്ലുകൾ പുറത്തേക്ക് ആക്കികൊണ്ട് അടുത്തു.

വിഷസർപ്പം അടുത്തേക്ക് ചെല്ലുംതോറും മാവിക തന്റെ കൈകൾ കൊണ്ട് തുഴഞ്ഞ് പിന്നോട്ട് മാറാൻ തന്നെക്കൊണ്ട് ആകും പോലെ എല്ലാം  ശ്രമിച്ചുവെങ്കിലും പിന്നിൽ മരത്തിൽ തീർത്ത ഭിത്തിയിൽ തട്ടി, എങ്ങോട്ടും ഒഴിഞ്ഞുമാറാൻ ആകാതെ  അവൾ നിന്നു.

**************************

അതേസമയം ചായകുടിച്ച് ഗ്ലാസ് കഴുകി വെക്കാൻ വേണ്ടി പുറത്തേക്കിറങ്ങിയ ഏഥന്റെ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമായി കൊണ്ടിരുന്നു.

എന്തോ ഒരു അപകടം വരുന്നെന്ന് മനസ്സ് വിളിച്ചു പറയുന്നുണ്ടെങ്കിലും അതെന്താണെന്ന് അവന് പിടികിട്ടിയിരുന്നില്ല.

ആരുടെയോ, നിസ്സഹായവസ്ഥയിൽ ഉള്ള നേർത്ത തേങ്ങൽ തന്റെ ചെവിയിലേക്ക് ഇരമ്പി കയറുന്നത് അറിഞ്ഞവൻ തല കുടഞ്ഞു കൊണ്ട് ചുറ്റും നോക്കിയെങ്കിലും ഒന്നും അവന്റെ കണ്ണിൽ പെട്ടില്ല.

ഒന്നുകൂടി ഏഥൻ കണ്ണടച്ച് അൽപസമയം നിന്നെങ്കിലും, സാധാരണമായൊന്നും അവന് കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരു ദീർഘനിശ്വാസത്തോട് കൂടി പിന്തിരിഞ്ഞ് കളപ്പുരക്ക് നേരെ നടന്ന അവന്റെ പുറത്തേക്ക് കടുത്ത ചൂടുള്ള കാറ്റ് എവിടെ നിന്നോ അടിച്ചുകയറി.

അതിന്റെ, ദേഹമെല്ലാം വെന്തുരുകും പോലെയുള്ള ശക്തിയിൽ നിമിഷനേരംകൊണ്ട് വിയത്ത് കുളിച്ച അവൻ താഴെ വയലിനരുകിലൂടെ നിറയെ തെളിനീർ നിറച്ച് ഒഴുകുന്ന തോടിന് അരികിലേക്ക് പാഞ്ഞു.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.