രുധിരാഖ്യം -5 302

പെൺകുട്ടികളുണ്ട്.നോക്കണോങ്കി…………..ഗൗരിയുടെ  കല്യാണം എന്റെ ഏട്ടനുമായി ഞങ്ങൾ ഉറപ്പിച്ചതാ…. അതോണ്ട് അതിലേക്ക് അധികം നോട്ടം വേണ്ട…. കേട്ടല്ലോ….???”

ഇരുകൈകളും നിവർത്തിപ്പിടിച്ച്, വയൽ വരമ്പിന് ഇരുവശവും ഉയർന്നുനിൽക്കുന്ന നെൽചെടികളെ തഴുകിത്തലോടി സംസാരിച്ചു കൊണ്ടുവരുന്ന ഗൗരിയിൽ തന്നെ കണ്ണുടക്കി നിന്ന ഏഥനെ കുറുമ്പോടെ നോക്കി പറഞ്ഞിട്ടവൾ, അവൻ എന്തെങ്കിലും ഒന്ന് മറുപടി പറയുന്നതിന് മുന്നേ തന്നെ അവന്റെ കാൽമുട്ടിൽ തന്റെ നഖങ്ങൾ ആഴ്ത്തിയശേഷം വീട്ടിലേക്കുള്ള  വഴി ലക്ഷ്യമാക്കി ഓടി.

“ഊഊ ഊ….. സ്സ്സ്…. ”

നഖങ്ങൾ ആഴ്ന്നിടത്ത് ചോര പൊടിഞ്ഞ  ഏഥൻ ഒന്ന് എരുവ് വലിച്ചു.

അവൾ എന്താണ് പറഞ്ഞിട്ട് ഓടിയത് എന്ന് പെട്ടെന്ന് പിടി കിട്ടാതിരുന്ന അവൻ അത് മനസ്സിലിട്ട് വീണ്ടും വീണ്ടും ആവർത്തിച്ചു.

അതേസമയം മാവികയെ ഇട്ടിരിക്കുന്ന വൻമരത്തിന്റെ ഉള്ളിലേക്കുള്ള കവാടത്തിലൂടെ അതിഭീകരനായ ഒരു വിഷസർപ്പം ആ ജലത്തിലേക്ക് ഇഴഞ്ഞിറങ്ങി. അതിന്റെ ചുവന്ന കണ്ണുകൾ തീക്കനൽ പോലെ വെട്ടിത്തിളങ്ങി. തലയ്ക്ക് മുകളിൽ നിന്ന് വാലറ്റം വരെ നട്ടെല്ലിലൂടെ മൂർച്ചയേറിയ മുള്ളുകൾ ഉയർന്നുനിന്നിരുന്നു.

മരത്തിനു മുകളിൽ നിന്ന് പിടിവിട്ട് ആ മുള്ളുകളിൽ ഒന്നിലേക്ക് വീണ ഒരു പല്ലിക്കുഞ്ഞ് നിമിഷാർദ്ധം നേരം കൊണ്ട് വിഷമേറ്റ് കരിനീല വർണ്ണം പൂകി മൃതിയടഞ്ഞു.

പാതിമയങ്ങിയെന്നോണം ജലത്തിൽ കിടന്നിരുന്ന മാവികയെ കണ്ടതോടെ അതിന്റെ കണ്ണുകൾ ഒന്ന് കൂടി തിളക്കമാർന്നു. അതിന്റെ മുള്ളുകൾ ജലത്തിൽ സ്പർശിച്ച മാത്രയിൽ,കടുത്ത വിഷമേറ്റ് ജലത്തിൽ നീല നിറം പടർന്നു തുടങ്ങി.

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.